മെക്കയ്ക്കു നേരെ ഹൂതി ആക്രമണം; ഡ്രോണ്‍ വെടിവെച്ചിട്ടു: ജാഗ്രതാ നിര്‍ദേശം

കൊച്ചി: മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന പേരില്‍ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി മിന്നല്‍ പരിശോധന. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫീസിലും കമ്പനി ഉടമകളായ അഗസ്റ്റിന് സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ഇവരുടെ വയനാട്ടിലെ വാഴവറ്റയിലെ വീടുകളിലുമാണ് പരിശോധന നടത്തിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുലര്‍ച്ചെ നാല് മണി മുതലാണ് പരിശോധന ആരംഭിച്ചത്. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.
കോടതിയുടെ വാറണ്ടുമായാണ് ചാനല്‍ ഓഫീസില്‍ റെയ്ഡിനെത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് റെയ്ഡിനെത്തിയതെന്ന് തൃക്കാക്കര എസിപി പറഞ്ഞു. എന്നാല്‍ വാറണ്ട് കൈപ്പറ്റാന്‍ ഇവിടെയുള്ളവര്‍ തയ്യാറായില്ല. ഉത്തരവാദിത്തപ്പെട്ട ഒരു സ്ത്രീ അഞ്ച് മിനിറ്റ് കൊണ്ട് എത്തുമെന്ന് പറഞ്ഞെങ്കിലും വന്നില്ല. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് ലഭിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് തുറന്ന് തരാന്‍ പലതവണ പറഞ്ഞെങ്കിലും തുറന്ന് നല്‍കിയില്ല. ഡിജിറ്റല്‍ ലോക്കാണിത്. നിലവില്‍ പൂട്ട് തകര്‍ത്തുള്ള പരിശോധനയിലേക്ക് കടന്നിട്ടില്ലെന്നും പോലീസ് പറഞ്ഞു.
മെസിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമാണ് മിന്നല്‍ പരിശോധന. രേഖകള്‍ പരിശോധിച്ച് സാമ്പത്തിക ഇടപാടുകളും മറ്റ് കത്തിടപാടുകളും കണ്ടെത്തുകയാണ് ലക്ഷ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എസ്ഐടി ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ കോടതിയില്‍നിന്ന് അനുമതി വാങ്ങിയ ശേഷം പരിശോധനയിലേക്ക് കടക്കുകയായിരുന്നു. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ കമ്പനി, ആന്റോ അഗസ്റ്റിന് തുടങ്ങിയവരാണ് പ്രതികള്‍.