യുഎന്‍ പൊതുസഭയില്‍ ഇറാന് യുദ്ധം പ്രധാന ചര്‍ച്ചയാവും; ട്രംപും ഖത്തര്‍ അമീറും ഇന്ന് പ്രസംഗിക്കും

ന്യൂയോര്‍ക്ക്: യെമനിലെ ഹൂതി വിമതര്‍ക്ക് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുന്നതും ആയുധങ്ങള്‍ കൈമാറുന്നതും ഇറാന് ഉടന്‍ അവസാനിപ്പിക്കണമെന്ന് ജി 7 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങള്‍ ആഗോള വ്യാപാര മേഖലയെ തകര്‍ക്കുമെന്നും അന്താരാഷ്ട്ര തലത്തില്‍ വലിയ അസ്ഥിരത സൃഷ്ടിക്കുമെന്നും ജി7 കൂട്ടായ്മ മുന്നറിയിപ്പ് നല്കി.
ഐക്യരാഷ്ട്ര സംഘടന പൊതുസഭയുടെ സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ് ജി7 വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ബ്രിട്ടന്, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. യെമനില്‍ ഹൂതികള്‍ തുടരുന്ന ആക്രമണങ്ങളെയും സൗദി അറേബ്യക്ക് നേരെ നടത്തുന്ന പ്രകോപനപരമായ ആക്രമണങ്ങളെയും ജി 7 വിദേശകാര്യ മന്ത്രിമാര്‍ അപലപിച്ചു. ഹൂതികള്‍ എല്ലാവിധ സൈനിക നടപടികളും ഉടനടി നിര്‍ത്തിവെക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമുദ്രപാതകളിലൂടെ കടന്നുപോകുന്ന സാധാരണ വ്യാപാരാവശ്യങ്ങള്‍ക്കുള്ള കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തുന്ന ഭീഷണികളും ആക്രമണങ്ങളും അവസാനിപ്പിക്കണം. അക്രമത്തിന്റെ പാത ഉപേക്ഷിച്ച് ഉടനടി സമാധാനപരമായ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് തിരിച്ചുവരാന്‍ ഹൂതികള്‍ തയ്യാറാകണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.