മലപ്പുറത്ത് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍

ന്യൂയോര്‍ക്ക്: അമേരിക്ക-ഇസ്രയേല്‍ യുദ്ധം, ഇറാന് പ്രതിസന്ധി, റഷ്യ-യുക്രെയ്ന് യുദ്ധം, കൃത്രിമ ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും ഉള്‍പ്പെടെ നിരവധി ആഗോള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ ലോകനേതാക്കള്‍ ഇന്ന് പ്രസംഗിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന്, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ പൊതുസഭയിലെ പൊതുചര്‍ച്ചയില്‍ സംസാരിക്കും.
ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ പ്രസംഗത്തിന് പ്രത്യേക ശ്രദ്ധ ലഭിക്കും. യുഎന്‍ സമ്മേളനത്തിനെത്തിയ ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനോട് യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ നിലവിലെ പദവിയിലെ അവസാന പൊതുസഭാ സമ്മേളനമാണിത്. ഈ വര്‍ഷം ഡിസംബര്‍ 31ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ‘സമാധാനം സാധ്യമാണ്’ എന്ന വിശ്വാസം തന്റെ കാലാവധി അവസാനിച്ച ശേഷവും ഉയര്‍ത്തിപ്പിടിക്കുമെന്ന് ഗുട്ടെറസ് പറഞ്ഞു. സമാധാനം, വികസനം, മനുഷ്യാവകാശങ്ങള്‍ എന്നിവ പരസ്പരം ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.