യുഎന്‍ പൊതുസഭയില്‍ ഇറാന് യുദ്ധം പ്രധാന ചര്‍ച്ചയാവും; ട്രംപും ഖത്തര്‍ അമീറും ഇന്ന് പ്രസംഗിക്കും

സന: യമനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളും കുന്നുകളും പിടിച്ചെടുക്കാന്‍ ഹൂതി വിമതര്‍ നീക്കം ശക്തമാക്കിയതോടെ മേഖലയില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍. ഒന്നരലക്ഷത്തിലധികം പേര് സ്ഥലം വിട്ടുപോകുകയും 674 പേര് കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മേഖലയില്‍ ഭരണം നിലനിര്‍ത്തുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള യമന്‍ സര്‍ക്കാരുമായി സഹകരിക്കുന്ന സേനയ്ക്ക് നേരെയാണ് ഹൂതി വിഭാഗം റോക്കറ്റുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
പ്രധാന റോഡുകളും നഗര പ്രദേശങ്ങളും നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന തന്ത്രപ്രധാനമായ കുന്നുകള്‍ കൈവശപ്പെടുത്താനാണ് ഹൂതികളുടെ ശ്രമം. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഒന്നരലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ച് സമീപ പ്രവിശ്യകളിലേക്ക് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥ സംഘവും ദുരിതാശ്വാസ ഏജന്‍സികളും വ്യക്തമാക്കി. കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആയിരങ്ങള്‍ ദുരിതത്തിലാണ്.
ഹൂതികളുടെ മുന്നേറ്റം തടയാന്‍ സൗദി അറേബ്യന്‍ സഖ്യസേനയുടെ പിന്തുണയോടെ യമന്‍ സര്‍ക്കാര്‍ സൈന്യം ശക്തമായ തിരിച്ചടിക്കുന്നുണ്ട്. പോരാട്ടം സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്.