യുഎന്‍ പൊതുസഭയില്‍ ഇറാന് യുദ്ധം പ്രധാന ചര്‍ച്ചയാവും; ട്രംപും ഖത്തര്‍ അമീറും ഇന്ന് പ്രസംഗിക്കും

ദുബൈ: അന്തരിച്ച ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജനാസ നമസ്കാരത്തിന് സഹോദരനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നേതൃത്വം നല്കി. ദുബൈയിലെ ജുമൈറയിലുള്ള സബീല്‍ മസ്ജിദില്‍ വെച്ചാണ് നമസ്കാരം നടന്നത്.
ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തും ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റ് ശൈഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം എന്നിവരടക്കം രാജകുടുംബത്തിലെ പ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പൗരന്മാരും നമസ്കാരത്തില്‍ പങ്കെടുത്തു. നമസ്കാരത്തിന് ശേഷം ദുബൈയിലെ ഉമ്മു ഹുറൈറിലുള്ള അല്‍ കഫാഫ് ഖബര്‍സ്ഥാനില്‍ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി.
ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുബൈയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തങ്ങളുടെ കുടുംബാംഗവും പ്രമുഖ ഭരണാധികാരിയുമായിരുന്ന ശൈഖ് അഹമ്മദിന്റെ വേര്‍പാടില്‍ ദുബൈ രാജകുടുംബവും യുഎഇയിലെ ജനങ്ങളും ദുഃഖം രേഖപ്പെടുത്തി.