എസ്.ബി-അസംപ്ഷന്‍ കോളജ് അലുംനി ‘ഓര്‍മ്മപ്പൂക്കളം 2026’ ആഘോഷിച്ചു

ദുബൈ: ഇറാന്-അമേരിക്ക സംഘര്‍ഷവും യമനിലെ ഹൂതി ആക്രമണങ്ങളും രൂക്ഷമാകുന്നതിനിടെ മധ്യപൂര്‍വ മേഖലയില്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാകുന്നു. യുഎന്‍ പൊതുസഭാ സമ്മേളനത്തിന് മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗള്‍ഫ് രാജ്യങ്ങളുടെ നേതാക്കളുമായി ഇറാന് യുദ്ധവും മേഖലയുടെ സുരക്ഷയും സംബന്ധിച്ച് ചര്‍ച്ച നടത്തും. സൗദി അറേബ്യക്കെതിരായ ഹൂതി ആക്രമണങ്ങള്‍ക്കിടെ സൗദിക്ക് പ്രതിരോധ സഹായം നല്‍കാമെന്ന് ഫ്രാന്‍സും ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്. യമനില്‍ ഹൂതികളും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ 1.30 ലക്ഷത്തിലേറെ പേര് രാജ്യത്തിനകത്ത് കുടിയൊഴിയുകയും ആയിരക്കണക്കിന് പേര് കടല്‍മാര്‍ഗം ജിബൂട്ടിയിലേക്ക് പലായനം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഹോര്‍മുസ് തുറക്കുമെന്ന റിപ്പോര്‍ട്ട് ഇറാന് തള്ളി
അമേരിക്ക സൈനിക സമ്മര്‍ദം കുറയ്ക്കുകയും ഇറാന് തുറമുഖങ്ങളിലെ ഉപരോധം നീക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് തയ്യാറാണെന്ന റിപ്പോര്‍ട്ടുകള്‍ ഇറാന് തള്ളി. ഇറാന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് നിഷേധിച്ചത്. നേരത്തെ റോയിട്ടേഴ്സും ജപ്പാനിലെ ക്യോഡോ വാര്‍ത്താ ഏജന്‍സിയും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ എണ്ണവിലയില്‍ ഇടിവുണ്ടായെന്നും ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുമായി ചര്‍ച്ചയ്ക്ക് യുഎസ് തയ്യാറെന്ന് റൂബിയോ
യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ഇറാന് പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ അമേരിക്ക തയ്യാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. എന്നാല്‍ ഇതുവരെ കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗികമായി സമയം നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന് ആണവായുധം സ്വന്തമാക്കാന്‍ കഴിയാത്ത സാഹചര്യം ഉറപ്പാക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും റൂബിയോ പറഞ്ഞു. അതേസമയം, യെമനിലെ സംഘര്‍ഷത്തിനിടെ സൗദി അറേബ്യയ്ക്കുള്ള അമേരിക്കയുടെ സുരക്ഷാ പ്രതിബദ്ധത തുടരുമെന്ന് റൂബിയോ വ്യക്തമാക്കി. സൗദിയുമായി അമേരിക്കയ്ക്ക് പ്രതിരോധ കരാറുണ്ടെന്നും അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന് എയര്‍: അയല്‍രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് വിലക്കില്ല
അമേരിക്കന്‍ ഉപരോധം ശക്തമാകാനിരിക്കെ അയല്‍രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ലഭിച്ചിട്ടില്ലെന്ന് ഇറാന് എയര്‍ അറിയിച്ചു. തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കും ഇറാഖിലെ നജഫിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നതായി ബന്ധപ്പെട്ട രാജ്യങ്ങളിലെ വ്യോമയാന അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇറാന് എയര്‍ വ്യക്തമാക്കി.