സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

മലപ്പുറം: മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വിവിധ റൂട്ടുകളിലേക്ക് 8 പുതിയ ബസ് സര്‍വീസുകള്‍ അനുവദിച്ചു. മലപ്പുറം-ബാംഗ്ലൂര്‍, പാലക്കാട് കോയമ്പത്തൂര്‍ ഹുസൂര്‍ വഴി സൂപ്പര്‍ ഡീലക്സ് സര്‍വീസ് നടത്തും. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് രണ്ട് എയര്‍കണ്ടീഷന്‍ ബസുകള്‍ ഓടിതുടങ്ങും. ഒരെണ്ണം കോട്ടക്കല്‍ കുറ്റിപ്പുറം തൃശൂര്‍ വഴിയും മറ്റേത് കോട്ടക്കല്‍ തൃശ്ശൂര്‍ അങ്കമാലി വഴിയും സര്‍വീസ് നടത്തും. മലപ്പുറം-കാളികാവ് (മഞ്ചേരി തിരുവാലി വണ്ടൂര്‍ കാളികാവ്), (ആനക്കയം പന്തല്ലൂര്‍ പാണ്ടിക്കാട്) ഓര്‍ഡിനറി. മലപ്പുറം-കാലികറ്റ് യൂണിവേഴ്സിറ്റി ഓര്‍ഡിനറി. മഞ്ചേരി- പരപ്പനങ്ങാടി (മലപ്പുറം പാണക്കാട് വേങ്ങര ചെമ്മാട് വഴി) ഓര്‍ഡിനറി. മലപ്പുറം-കൊണ്ടോട്ടി എടവണ്ണപ്പാറ കോഴിക്കോട് (ഓര്‍ഡിനറി). മഞ്ചേരി തിരൂര്‍ (ഓര്‍ഡിനറി) എന്നിവയാണ് പുതുതായി സര്‍വീസ് നടത്തുക. ബസുകളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം സെപ്റ്റംബര്‍ 26ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വ്യവസായ ഐ. ടി വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ബസുകളുടെ സമയം ഔദ്യോഗികമായി മലപ്പുറം ഡിപ്പോയില്‍ നിന്നും വരും ദിവസങ്ങളില്‍ അറിയിക്കും.