സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രയേയും മന്ത്രി കെ.എം. ഷാജിയുടെ കാര്‍ യാത്രയേയും പിന്തുണച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. പുതിയ വാഹനം വാങ്ങേണ്ട എന്നാണ് തീരുമാനം. കെ.എം. ഷാജിയുടെ വാഹനം ഇടയ്ക്കിടെ കേടാകും. അതിനാലാണ് സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചത്. വാഹനം ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ തന്റെ അനുമതിയോടെയാണ് യാത്ര പോയത്. വിദേശയാത്രക്ക് ഞാനാണ് പോയി വാ എന്ന് പറഞ്ഞയച്ചത്. യാത്രയില്‍ സര്‍ക്കാരിന് ചെലവില്ല. ഇടത് കാലത്തെ യാത്രകളുടെ കണക്ക് വായിക്കാന്‍ തുടങ്ങിയാല്‍ തീരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം യാത്ര സര്‍ക്കാര്‍ ചെലവിലല്ല. ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണ്. മലപ്പുറത്ത് വലിയ അപകടം ഉണ്ടായി. പോയില്ലെങ്കില്‍ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരനായ മലയാളിയാണ് വിമാനം ഏര്‍പ്പാടാക്കി തന്നത്. അതിലെന്താണ് തെറ്റ്. ഇനിയും പോകും. അതില്‍ എന്താണ് തെറ്റ്. പിണറായിയും ഉമ്മന്‍ ചാണ്ടിയും പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തില്‍ പോയി എന്ന് പ്രതിപക്ഷത്തുള്ളപ്പോള്‍ ഞാന്‍ ചോദിച്ചില്ല. വിമാനം ഏര്‍പ്പാടാക്കി തന്നവര്‍ ഔദാര്യം കൈപ്പറ്റുന്നവരല്ല. ഇനിയും ഞാന്‍ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയാനുദ്ദേശിക്കുന്നില്ലെന്നും സതീശന് പറഞ്ഞു.