ഇന്ത്യയില്‍ ബാങ്ക് പണിമുടക്ക്: തുടര്‍ച്ചയായി 5 ദിവസം പണമിടപാടുകള്‍ മുടങ്ങും

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായി പി.പി. ഉമര്‍ മുസ്ല്യാര്‍ കൊയ്യോടിനെ തിരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനമെന്ന് സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍ നിന്നുളള മുശാവറ അംഗമായ ഉമര്‍ മുസ്ല്യാര്‍ കൊയ്യോട് നിലവില്‍ സംഘടനയുടെ ട്രഷറര്‍ ആണ്. മരണപ്പെട്ട പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് പകരമായാണ് ഉമര്‍ മുസ്ലിയാരെ സമസ്തയുടെ 40 അംഗ മുശാവറ തെരഞ്ഞെടുത്തത്. പുതിയ ട്രഷററായി എം.ടി. അബ്ദുല്ല മുസ്ലിയാരെ തെരഞ്ഞെടുത്തു. സമസ്തയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു എം.ടി. അബ്ദുല്ല മുസ്ലിയാര്.
സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉമര്‍ മുസ്ല്യാര്‍ സംഘടനയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഇടപെട്ട് സമവായത്തോടെ പ്രവര്‍ത്തിച്ചതിലൂടെ ശ്രദ്ധേയനാണ്. സംഘടനയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളില്‍ കൂടിയാലോചന നടത്താന്‍ കൂടിയാലോചന സമിതി രൂപീകരിച്ചതായും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.