കെ.എം. ഷാജി സുഹൃത്തിന്റെ കാര്‍ ഉപയോഗിച്ചത് അനുമതിയോടെ; വിദേശത്ത് പോയി വാ എന്ന് പറഞ്ഞയച്ചത് താന്‍: വി.ഡി. സതീശന്

ദുബൈ: യുഎഇയില്‍ നിന്നുള്ള വിവിധ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തടസ്സപ്പെടുകയും ചിലത് റദ്ദാക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്‍പ്പെടെയുള്ള യാത്രക്കാര്‍ ഇതോടെ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്നു. മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും യുഎസ് ഇറാനിയന്‍ വിമാനക്കമ്പനികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധ നടപടികളുമാണ് സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ദുബൈ വിമാനത്താവളം, അബുദാബി സായിദ് വിമാനത്താവളം എന്നിവ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന യാത്രക്കാര്‍ ബുക്കിങ് വിവരങ്ങളും വിമാന സമയവും മുന്‍കൂട്ടി പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 8 മണിക്കൂര്‍ വരെ വൈകിയാണ് ചില വിമാനങ്ങള്‍ ദുബൈയില്‍ നിന്ന് പുറപ്പെട്ടത്.
അതേ സമയം, ഇന്ത്യയില്‍ നിന്ന് ദുബൈലേക്കുള്ള വിമാനങ്ങളും വൈകുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സ്പൈസ്ജെറ്റ് 13 മണിക്കൂറും മുംബൈയില്‍ നിന്നുള്ള സര്‍വീസ് 9 മണിക്കൂറും അമൃത്സറില് നിന്നുള്ള വിമാനം 4 മണിക്കൂറും വൈകി. മുംബൈ, ഡല്‍ഹി, ബെംഗളൂരൂ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള എമിറേറ്റ്സ് സര്‍വീസുകളും വൈകി.
ഇസ്താംബൂള്‍ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാന അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും വ്യോമപാതകളിലെ മാറ്റം കാരണം ചില സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ട്. ഇറാഖ്, ഒമാന്‍ തുടങ്ങിയ ചില അയല്‍രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളില്‍ നിയന്ത്രണങ്ങളുണ്ട്.
വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി എയര്‍ലൈന്‍ കമ്പനികളില്‍ നിന്നുള്ള അറിയിപ്പുകള് പരിശോധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് തുക തിരികെ നല്‍കുന്നതിനോ മറ്റ് തീയതികളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റി നല്‍കുന്നതിനോ ഉള്ള ക്രമീകരണങ്ങള്‍ എയര്‍ലൈനുകള്‍ ഒരുക്കിയിട്ടുണ്ട്.