സൗദി ദേശീയ ദിനാഘോഷം: കരിമരുന്ന് പ്രയോഗവും ഡ്രോണ്‍ ഷോകളും മാറ്റിവെച്ചു

ദുബൈ: ഐഎംഎ ട്രാവന്‍കൂറിന്റെ നേതൃത്വത്തില്‍ ‘ഓണത്തുടിപ്പ്-26’ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഐഎംഎ ട്രാവന്‍കൂര്‍ അംഗങ്ങളും അവരുടെ മക്കളും അവതരിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. നൃത്തം, സംഗീതം തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. തുടര്‍ന്ന് നടന്ന മാവേലിയുടെ വരവ് ആഘോഷത്തിന് ഓണത്തിന്റെ പാരമ്പര്യഭാവം പകര്‍ന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഐഎംഎ ട്രാവന്‍കൂര്‍ കുടുംബത്തിന്റെ കൂട്ടായ്മയും സൗഹൃദവും വിളിച്ചോതുന്നതായി.
ഐഎംഎ കുമരകം പ്രസിഡന്റ് ഡോ. നതാഷ ബേനസീര്‍ ഹക്കീം മുഖ്യാതിഥിയായി. ഐഎംഎ ട്രാവന്‍കൂര്‍ പ്രസിഡന്റ് ഡോ. പി.കെ. ഷാജി, സെക്രട്ടറി ഡോ. സിബി ഏലിയാസ്, ട്രഷറര്‍ ഡോ. വിനയ് ബാബു കുര്യന്, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ ഡോ. പൂജ ബാബു എന്നിവര്‍ നേതൃത്വം നല്കി.



