യുഎഇയില്‍ അടച്ചുപൂട്ടിയ ഇന്ത്യന്‍ കോണ്‍സുലാര്‍ കേന്ദ്രങ്ങളിലെ പാസ്പോര്ട്ടുകള് കൈപ്പറ്റേണ്ട സ്ഥലങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബൈ വിമാനത്തില്‍ ബുധനാഴ്ച നടന്ന സംഭവത്തിനിടെ കുത്തേറ്റ ക്യാപ്റ്റന്‍ ഇന്ത്യന്‍ പൗരനായ സ്മിത് മച്ച്ഛര്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തി വംശജനായ മച്ച്ഛര്‍ 2022 ജൂണില്‍ ഫ്ലൈദുബൈയില്‍ ഡയറക്ട്എന്ട്രി ക്യാപ്റ്റനായി ചേര്‍ന്നു. അതിന് മുമ്പ് ഏകദേശം 11 വര്‍ഷം സ്പൈസ്ജെറ്റില്‍ ജോലി ചെയ്തിരുന്നു. 2011 ജൂണിലാണ് സ്പൈസ്ജെറ്റില്‍ വ്യോമയാന ജീവിതം ആരംഭിച്ചത്.
ബോയിംഗ് 737 വിദഗ്ധന്‍
മച്ച്ഛര്‍ ബോയിംഗ് 737 വിമാനങ്ങളുടെ വിദഗ്ധനായ ക്യാപ്റ്റനാണ്. സുരക്ഷ, വ്യോമയാന ചട്ടങ്ങള്‍ എന്നിവയില്‍ പരിചയസമ്പത്തുള്ള അദ്ദേഹം മറ്റ് പൈലറ്റുകള്‍ക്ക് പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. Welingkar Institute of Managemetnല്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദവും നേടിയിട്ടുണ്ട്. ഫ്ലൈദുബൈയുടെ FZ1073 വിമാനം ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോകുന്നതിനിടെയാണ് പൈലറ്റുമാര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായത്. ഇസ്രയേല്‍ അധികൃതരുടെ വിവരമനുസരിച്ച് സഹപൈലറ്റ് മച്ച്ഛറെ കുത്തിയശേഷം വിമാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്ന നിലയിലായതിനെ തുടര്‍ന്ന് യാത്രക്കാരും വിമാനത്തിലെ മറ്റ് ജീവനക്കാരും കോക്പിറ്റില്‍ ഇടപെട്ട് വിമാനം നിയന്ത്രണത്തിലാക്കാന്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ട്. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം വിമാനം 30 സെക്കന്‍ഡിനുള്ളില്‍ ഏകദേശം 14,000 അടി താഴേക്ക് പതിച്ചതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി.
മച്ച്ഛറും സഹപൈലറ്റും പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് തബൂക്ക് വിമാനത്താവളത്തില്‍ ആവശ്യമായ സഹായം നല്കി. സംഭവത്തെക്കുറിച്ച് തുടക്കത്തില്‍ അധികൃതരുടെ വിലയിരുത്തലുകളില്‍ വ്യത്യാസമുണ്ടായിരുന്നു.
ആക്രമണത്തിന്റെ കൃത്യമായ കാരണം, കോക്പിറ്റില്‍ സംഭവങ്ങളുടെ ക്രമം, വിമാനത്തിന്റെ നിയന്ത്രണം എങ്ങനെ വീണ്ടെടുത്തു തുടങ്ങിയ കാര്യങ്ങളില്‍ ഔദ്യോഗിക അന്വേഷണം തുടരുകയാണ്. ഫ്ലൈദുബൈ റിപ്പോര്‍ട്ട് പ്രകാരം വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം നടക്കുകയാണ്.