സൗദിക്ക് സൈനിക പിന്തുണ നല്കാന് ഈജിപ്ത് പാര്‍ലമെന്റിന്റെ അനുമതി

ദുബൈ: യുഎഇയില്‍ ഇലക്ട്രോണിക് ഇന്‍വോയ്സിംഗ് സംവിധാനവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. വാര്‍ഷിക വിറ്റുവരവ് 5 കോടി ദിര്‍ഹത്തില്‍ കൂടുതലുള്ള കമ്പനികള്‍ 2026 ഒക്ടോബര്‍ 30-നകം അംഗീകൃത ഇ-ഇന്‍വോയ്സിംഗ് സേവനദാതാവിനെ നിയമിക്കണമെന്ന് ഫെഡറല്‍ ടാക്സ് അതോരിറ്റി (എഫ്ടിഎ) കര്‍ശന നിര്‍ദ്ദേശം നല്കി. ഈ നിര്‍ദ്ദേശം പാലിക്കാന്‍ ഇനി വെറും 5 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. കമ്പനികള്‍ 2027 ജനുവരി 1 മുതല്‍ ഇലക്ട്രോണിക് ഇന്‍വോയ്സിംഗ് സിസ്റ്റം പൂര്‍ണ്ണമായും നടപ്പിലാക്കുകയും വേണം.
നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ-ഇന്‍വോയ്സിംഗ് സിസ്റ്റം നടപ്പിലാക്കാത്തതോ അല്ലെങ്കില്‍ അംഗീകൃത സേവനദാതാവിനെ നിയമിക്കാത്തതോ ആയ ബിസിനസുകള്‍ക്ക് മാസം തോറും 5,000 ദിര്‍ഹം വീതം പിഴ ചുമത്തുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
വാര്‍ഷിക വിറ്റുവരവ് 5 കോടി ദിര്‍ഹത്തില്‍ താഴെയുള്ള ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ 2027 മാര്‍ച്ച് 31-നകം സേവന ദാതാവിനെ നിയമിക്കുകയും, 2027 ജൂലൈ 1 മുതല്‍ ഇ-ഇന്‍വോയ്സിംഗ് നടപ്പിലാക്കുകയും വേണം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 2027 മാര്‍ച്ച് 31-നകം സേവനദാതാവിനെ നിയമിക്കുകയും 2027 ഒക്ടോബര്‍ 1 മുതല്‍ സംവിധാനം നടപ്പിലാക്കുകയും വേണം.