ചേരാനല്ലൂരില്‍ ബെന്‍സ് കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി

വാഷിങ്ടണ്‍: യുഎസ്-ഇറാന് യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഇറാനെ തകര്‍ക്കുക അല്ലെങ്കില്‍ കരാറിലെത്തുക’ എന്നീ വഴികള്‍ മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളതെന്ന് ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ സ്തംഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയോടും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തോടും ന്യൂയോര്‍ക്ക് വിട്ടുപോകാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉത്തരവിട്ടതായി ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ദോഹയിലേക്ക് പറന്ന അരാഗ്ചിയുമായി ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇറാന്റെ നാവികസേന, വ്യോമസേന, ആണവ ലക്ഷ്യങ്ങള്‍ എന്നിവ യുഎസ് സൈന്യം തകര്‍ത്തു തരിപ്പണമാക്കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.
അതേ സമയം, പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുതിനുമായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളുമായി ബന്ധപ്പെട്ട് യുഎസില്‍ നിന്ന് പ്രതികരണം ലഭിച്ചതായി ഇറാന് ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇറാന് തയാറായില്ല. ദോഹയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.