2.5 ബില്യന്‍ ദിര്‍ഹത്തിന്റെ മിഡ്-ഐലന്‍ഡ് പാര്‍ക്ക് വേ പദ്ധതി: യാത്രാ സമയം 10 മിനിറ്റായി കുറയും

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങള്‍ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കില്‍ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി. എന്നാല്‍ ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്വീകരിച്ചിട്ടുള്ള നടപടികളില്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഉന്നയിക്കപ്പെട്ട ആരോപണം സംബന്ധിച്ച് വിശദീകരണം തേടിയാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
സുപ്രീം കോടതി ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കമ്മീഷനെ വിലക്കണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ രാജ്യം കത്തുമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് വികാസ് സിംഗ് സുപ്രീം കോടതിയില്‍ പറഞ്ഞു. കമ്മീഷന് നിയമപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പറഞ്ഞു.
ഏകകണ്ഠമോ, ഭൂരിപക്ഷ അഭിപ്രയത്തിലോ ആയിരിക്കണം തീരുമാനങ്ങള്‍. ഫോം 6-ന്റെ പരിഷ്കരണം അംഗീകരിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ അംഗീകാരത്തോടെയാണ് ഫോം 6 പരിഷ്കരിച്ചത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആരാണ് പരിഷ്കരണത്തിന് അനുമതി നല്‍കിയത് എന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അക്കാര്യം അറിയാന്‍ തങ്ങള്‍ക്കും താത്പര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.