2.5 ബില്യന്‍ ദിര്‍ഹത്തിന്റെ മിഡ്-ഐലന്‍ഡ് പാര്‍ക്ക് വേ പദ്ധതി: യാത്രാ സമയം 10 മിനിറ്റായി കുറയും

ദുബൈ: യൂറോപ്യന്‍ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ അബുദാബിയിലേക്കുള്ള തങ്ങളുടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് 2027 ജനുവരി 10 ലേക്ക് നീട്ടിവെച്ചു. ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യോമപാതയിലെ തടസ്സങ്ങളും സുരക്ഷാ ആശങ്കകളും മുന്‍നിര്‍ത്തിയാണ് കമ്പനി മാറ്റം വരുത്തിയത്.
യൂറോപ്യന്‍ യൂണിയന് ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, ഇറാഖ് വ്യോമപാത അടച്ചതുമൂലമുള്ള ബുദ്ധിമുട്ടുകള്‍, സര്‍വീസ് നടത്തുന്നതിനുള്ള ചെലവുകളിലുണ്ടായ വന്‍ വര്‍ദ്ധനവ് എന്നിവയാണ് സര്‍വീസുകള്‍ നീട്ടിവെക്കാന്‍ കാരണമായി വിസ് എയര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒക്ടോബറില്‍ ആരംഭിക്കാനിരുന്ന അബുദാബിയിലേക്കുള്ള 6 റൂട്ടുകളിലെ സര്‍വീസുകളാണ് 2027 ജനുവരി 10-ലേക്ക് മാറ്റിവെച്ചത്. യു.എ.ഇയിലേക്ക് ആകെ 8 റൂട്ടുകളിലായി ആഴ്ചയില്‍ 32 സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. അബുദാബിയിലേക്ക് 6 റൂട്ടുകളും ദുബൈയിലേക്ക് 2 റൂട്ടുകളുമായിരുന്നു നിശ്ചയിച്ചിരുന്നത്. സര്‍വീസ് നീട്ടിവെച്ച സാഹചര്യത്തില്‍ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുന്നതിനോ ടിക്കറ്റ് തീയതി മാറ്റുന്നതിനോ ഉള്ള സഹായങ്ങള്‍ നല്‍കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.