2.5 ബില്യന്‍ ദിര്‍ഹത്തിന്റെ മിഡ്-ഐലന്‍ഡ് പാര്‍ക്ക് വേ പദ്ധതി: യാത്രാ സമയം 10 മിനിറ്റായി കുറയും

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എകെജി സെന്ററിന്റെ സ്ഥലം നാളെ അളക്കും. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന റവന്യൂ വകുപ്പ് തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്കി. നാളെ രാവിലെ പത്ത് മണിക്കാണ് ഭൂമിയുടെ അളവെടുപ്പ്.
വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങള്‍ക്കും നിയമപോരാട്ടത്തിനും ശേഷമാണ് എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാന്‍ തീരുമാനമായത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് സര്‍ക്കാരിന് ഭൂമി അളക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത്.
സര്‍വകലാശാലയുടെയും എകെജി സെന്ററിന്റെയും പ്രതിനിധികള്‍ ഭൂമി അളക്കുന്ന സമയത്ത് ഹാജരാകണമെന്ന് കാണിച്ച് റവന്യൂ അധികൃതര്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും നോട്ടീസ് അയച്ചിട്ടുണ്ട്. 1977ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനുവേണ്ടി കേരള സര്‍വകലാശാലയുടെ ഭൂമി അനുവദിച്ചത്. പിന്നീട് ഇത് പാര്‍ട്ടി ആസ്ഥാനമാക്കി മാറ്റുകയായിരുന്നു.