2.5 ബില്യന്‍ ദിര്‍ഹത്തിന്റെ മിഡ്-ഐലന്‍ഡ് പാര്‍ക്ക് വേ പദ്ധതി: യാത്രാ സമയം 10 മിനിറ്റായി കുറയും

ടെഹ്റാന്: ആദ്യമായി സ്ത്രീകള്‍ക്ക് സൈനിക സായുധ പരിശീലനം നല്കി ഇറാന്. റൈഫിളുകള്‍ കൈകാര്യം ചെയ്യാനും സിപ്പ് ലൈനുകള്‍ നിയന്ത്രിക്കാനും പ്രഥമശുശ്രൂഷ നല്‍കാനുമാണ് സ്ത്രീകളെ ടെഹ്റാനിലെ സൈനിക പരിശീലന ക്യാംപില്‍ ഇറാന് പഠിപ്പിക്കുന്നത്. കരയാക്രമണമുണ്ടായാല് നേരിടാനാണ് ഇറാനിയന്‍ സ്ത്രീകള്‍ തയാറെടുക്കുന്നത്. തെഹ്റാനിലെ സെന്‍ട്രല്‍ സ്ക്വയറിലുള്ള സൈനിക പരിശീലന കേന്ദ്രത്തില്‍ നിരവധി സ്ത്രീകളാണ് തോക്കുകള്‍ കൈകാര്യം ചെയ്യുന്നതിലും വെടിയുതിര്ക്കുന്നതിലുമുള്ള പരിശീലനത്തില്‍ പങ്കെടുത്തത്. ടെഹ്റാനിലെ ഹഫ്തി തിര്‍ സ്ക്വയറിലും സമാനമായ രീതിയില്‍ സിവിലിയന്‍ സൈനിക പരിശീലന കേന്ദ്രം തുറന്നിരുന്നു.
ഇറാനിലുടനീളം വൊളന്റിയര്‍ റെസിസ്റ്റന്‍സ് ബറ്റാലിയനുകള്‍ സംഘടിപ്പിക്കുക എന്ന ഭരണകൂടത്തിന്റെ ലക്ഷ്യത്തിനിടയിലാണ് പരിശീലനം നടന്നത്. സ്ത്രീകള്‍ സൈനിക വൈദഗ്ധ്യം, പ്രഥമശുശ്രൂഷ, ഗറില്ലാ തന്ത്രങ്ങള്‍, അതിജീവന വിദ്യകള്‍ എന്നിവ നേരിടുന്നതിനായാണ് പരിശീലനം.
യുഎസ് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്ന് ഇറാന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സൈനിക നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും ഇറാന് വ്യക്തമാക്കി. ഇതിനിടെയാണ് സ്ത്രീകളേയും ഇറാന് രംഗത്തിറക്കിയത്.