റിപ്പോ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; ഭവന, വാഹന വായ്പകളുടെ പലിശ കൂടും

റിയാദ്: സൗദി അറേബ്യയില്‍ സൈനിക ശക്തിയും ശേഷികളും അതിവേഗം വിന്യസിക്കാന്‍ പാക്കിസ്ഥാന്, സൗദി അറേബ്യ, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ധാരണയിലെത്തിയതായി തിങ്കളാഴ്ച മൂന്ന് രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ അടിയന്തര യോഗത്തിന് ശേഷം പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
അംഗരാജ്യങ്ങളുടെ ദേശീയ നിയമങ്ങള്‍ക്കും അംഗീകൃത ക്രമീകരണങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും സൈനിക വിന്യാസം നടപ്പിലാക്കുക. മൂന്ന് രാജ്യങ്ങളുടെയും സുരക്ഷ എന്നത് അവരുടെ കൂട്ടായ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് സഖ്യം ഊന്നിപ്പറഞ്ഞു. മക്ക കരാര്‍ തങ്ങളുടെ സുരക്ഷ, പരമാധികാരം, ഭൂപ്രദേശപരമായ അഖണ്ഡത എന്നിവ സംരക്ഷിക്കാനുള്ള കൂട്ടായ പ്രാപ്തിയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യക്കും വിശുദ്ധ സ്ഥലങ്ങള്‍ക്കും നേരെ നടക്കുന്ന ഹൂതി ആക്രമണങ്ങളെ നേരിടുന്നതില്‍ അംഗരാജ്യങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മക്ക പ്രതിരോധ സഖ്യത്തിന് കീഴിലുള്ള സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്റ് ഡിഫന്‍സ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്നതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ സഖ്യത്തിന് കീഴിലുള്ള കൂട്ടായ പ്രതിരോധ നടപടികള്‍ സജീവമാക്കാനും സമിതി തീരുമാനിച്ച