റിപ്പോ നിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്; ഭവന, വാഹന വായ്പകളുടെ പലിശ കൂടും

ദുബൈ: കവിയും സാമൂഹ്യ പ്രവര്‍ത്തകനും യുഎഇയില്‍ നീണ്ടകാലം അധ്യാപകനുമായിരുന്ന മുരളി മംഗലത്തിന്റെ സുകൃതക്കടല് കവിത സമാഹാരത്തിന്റെ കവര്‍ പ്രകാശനം കവി കെ. ഗോപിനാഥന് നിര്‍വഹിച്ചു. ഡോ. സുലൈമാന്‍ മതിലകം അധ്യക്ഷത വഹിച്ചു. ഫൈസല്‍ ബിന്‍ മുഹമ്മദ്, അനസ് മാള, യാസ് മാണൂര്‍, ചാക്കോ ഊളകാടന്‍, ശുഹൂദ് ബാഫാക്കി തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും മൂസ കോയമ്പ്രം നന്ദിയും പറഞ്ഞു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോംമില്‍ പ്രമുഖര്‍ കവര്‍പേജ് പോസ്റ്റ് ചെയ്തു പങ്കാളിയായി.



