ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല്‍ ശേഷി വീണ്ടെടുത്തു: സൗദി ഊര്‍ജ്ജ മന്ത്രി

അബുദാബി: യുഎഇയില്‍ ഒക്ടോബറില്‍ രാത്രികാലങ്ങളില്‍ തണുപ്പ് അനുഭവപ്പെടുമെങ്കിലും അന്തരീക്ഷത്തിലെ ആര്‍ദ്രതയും മൂടല്‍മഞ്ഞും തുടരാന്‍ സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍സിഎം) വിലയിരുത്തല്‍. വേനല്ക്കാലത്തില് നിന്ന് ശരത്കാലത്തിലേക്കും ശൈത്യകാലത്തിലേക്കുമുള്ള മാറ്റത്തിന്റെ ഭാഗമായാണ് അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട കനത്ത ഈര്‍പ്പവും മൂടല്‍മഞ്ഞും സീസണ് മാറ്റത്തിന്റെ പ്രതിഫലനമാണ്.
പകല്‍ സമയത്തെ അപേക്ഷിച്ച് തണുപ്പുള്ള പ്രഭാതങ്ങളില്‍ അന്തരീക്ഷ ആര്‍ദ്രത 90 മുതല്‍ 100 ശതമാനം വരെ ഉയര്‍ന്നേക്കാം. ഇത് വിയര്‍പ്പ് വേഗത്തില്‍ ഉണങ്ങുന്നത് തടയുകയും കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രതിമാസ അവലോകനം അനുസരിച്ച് ഒക്ടോബറില്‍ ശരാശരി ആര്‍ദ്രത 78 ശതമാനത്തോളമായിരിക്കും. കൂടാതെ ഈ മാസത്തില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനിലയ്ക്കും നേരിയ തോതില്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്.
പകല്‍ സൂര്യപ്രകാശമേറ്റ് താപനില ഉയരുമ്പോഴും കാറ്റിന്റെ വേഗത കൂടുമ്പോഴും താല്‍ക്കാലികമായി മൂടല്‍മഞ്ഞ് മാറുമെങ്കിലും രാത്രികാലങ്ങളില്‍ ഈര്‍പ്പമുള്ള അന്തരീക്ഷം വീണ്ടും തിരിച്ചെത്തും. ചൂട് കുറയുന്നതോടെ അന്തരീക്ഷത്തിലെ അസ്വസ്ഥതയ്ക്ക് ശമനമുണ്ടാകുമെങ്കിലും ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലും മൂടല്‍മഞ്ഞ് ശക്തമായി തന്നെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേര്‍ത്തു.