ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല്‍ ശേഷി വീണ്ടെടുത്തു: സൗദി ഊര്‍ജ്ജ മന്ത്രി

ദുബൈ: മികച്ച അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഗോള്‍ഡന്‍ വിസ നല്‍കുന്നത് തലമുറകളെ വാര്‍ത്തെടുക്കുന്നവര്‍ക്കുള്ള ആദരവും ദുബൈയുടെ ഭാവിയിലേക്കുള്ള നിക്ഷേപവുമാണെന്ന് ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു. ലോക അധ്യാപക ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗോള്‍ഡന്‍ വിസ നല്‍കാനുള്ള ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം, മനുഷ്യരുടെ വളര്‍ച്ചയില്‍ വിദ്യാഭ്യാസത്തിനുള്ള നിര്‍ണായക പങ്കിനെ ദുബൈ വിലമതിക്കുന്നതിന്റെ തെളിവാണ്. അറിവില്‍ നിക്ഷേപിക്കാനും സമൂഹത്തിന്റെ പുരോഗതിക്കും ഭാവിക്കും സംഭാവന നല്കുന്ന പ്രതിഭകള്‍ക്ക് കരുത്തുപകരാനുമുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറിവും മൂല്യങ്ങളും പകര്ന്നുനല്കിയും ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് പ്രചോദിപ്പിച്ചും അധ്യാപകര്‍ തലമുറകളില്‍ നിലനില്‍ക്കുന്ന സ്വാധീനം ചെലുത്തുന്നു. മനുഷ്യരെ വളര്‍ത്തിയെടുക്കുന്നതിലും ഭാവി രൂപപ്പെടുത്തുന്നതിലും അനിവാര്യ പങ്കാളികളായ ഇവരെ ഗോള്‍ഡന്‍ വിസ നല്കി ആദരിക്കുന്നത്, സാമൂഹിക പുരോഗതിയുടെയും സുസ്ഥിര വികസനത്തിന്റെയും അടിത്തറയായ വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അല്‍ മര്‍റി വ്യക്തമാക്കി.
ഗോള്‍ഡന്‍ വിസ നടപടികള്‍ സുഗമമാക്കുകയും മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ദീര്‍ഘകാല താമസസ്ഥിരതയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതിലൂടെ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ വകുപ്പ് സംഭാവന നല്കുന്നു. നേട്ടങ്ങളെ വിലമതിക്കുകയും അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ അര്‍ഥവത്തായ സംഭാവനകള്‍ തുടരാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.