ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല് ശേഷി വീണ്ടെടുത്തു: സൗദി ഊര്ജ്ജ മന്ത്രി

ന്യൂഡല്ഹി: ഗള്ഫ് മേഖലയിലേക്ക് സര്വീസുകള് വര്ദ്ധിപ്പിച്ച് എയര് ഇന്ത്യ എക്സ്പ്രസ്. വരാനിരിക്കുന്ന ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായാണ് യുഎഇ ഉള്പ്പെടെയുള്ള ഗള്ഫ് രാജ്യങ്ങളിലേക്കും പശ്ചിമേഷ്യന് മേഖലകളിലേക്കുമുള്ള വിമാന സര്വീസുകള് എയര് ഇന്ത്യ എക്സ്പ്രസ് വര്ധിപ്പിച്ചത്. ഗള്ഫ് മേഖലയിലെ പ്രവാസികള്ക്കും വിനോദസഞ്ചാരികള്ക്കും ഏറെ ആശ്വാസകരമാകുന്ന രീതിയിലാണ് ബജറ്റ് എയര്ലൈനായ എയര് ഇന്ത്യ എക്സ്പ്രസ് പുതിയ സര്വീസുകള് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെ 23 പ്രധാന നഗരങ്ങളെയും ഗള്ഫിലെ 12 പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് പ്രതിദിനം 135 സര്വീസുകള് വരെയാണ് കമ്പനി നടത്തുക. 2027 മാര്ച്ച് 27 വരെ നീണ്ടുനില്ക്കുന്നതാണ് പുതിയ ശൈത്യകാല ഷെഡ്യൂള്. യുഎഇ, സൗദി അറേബ്യ, ഖത്തര്, ഒമാന്, ബഹ്റൈന്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 88 ഡയറക്ട് റൂട്ടുകളില് എയര് ഇന്ത്യ എക്സ്പ്രസ് സര്വീസ് നടത്തും. ബംഗളൂരു, ഡല്ഹി, മുംബൈ, കൊച്ചി, കോഴിക്കോട് തുടങ്ങിയ ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില് നിന്നാണ് ഗള്ഫിലേക്ക് കൂടുതല് സര്വീസുകള് ക്രമീകരിച്ചിരിക്കുന്നത്.
ഗള്ഫില് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യന് പ്രവാസികള്ക്കും കുടുംബങ്ങള്ക്കും യാത്രാസൗകര്യം വര്ദ്ധിപ്പിക്കുന്നതിനും ടിക്കറ്റ് ലഭ്യത എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പനി ഈ പുതിയ സര്വീസുകള് ആരംഭിക്കുന്നത്. ശൈത്യകാലത്ത്, ലോകമെമ്പാടുമുള്ള 99 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 150 അന്താരാഷ്ട്ര സര്വീസുകള് വരെ എയര് ഇന്ത്യ നടത്തും.