ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല്‍ ശേഷി വീണ്ടെടുത്തു: സൗദി ഊര്‍ജ്ജ മന്ത്രി

ദുബൈ: സഹകരണം ശക്തിപ്പെടുത്തുന്നതിനും അറിവുകളും പരിചയസമ്പത്തും പങ്കുവെക്കുന്നതിനുമായി മൊഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റും (എംബിആര്‍എച്ച്ഇ) ലുലു ഹൈപ്പര്‍മാര്‍ക്കറ്റും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. എംബിആര്എച്ച്ഇയുടെ പദ്ധതികള്‍ക്ക് കീഴിലുള്ള ഭാവി നിക്ഷേപ അവസരങ്ങള്‍ കണ്ടെത്താനും വിലയിരുത്താനും ഈ പങ്കാളിത്തം വഴിയൊരുക്കും. യുഎഇ പൗരന്മാര്ക്ക് നല്കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ദുബൈയുടെ വികസനത്തിന് പിന്തുണ നല്‍കുന്നതിനും സഹകരണം സഹായകരമാകും.
മൊഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മൊഹമ്മദ് ഹസന് അല്‍ ഷെഹി, ലുലു റീട്ടെയില്‍ ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
എംബിആര്എച്ച്ഇക്ക് വേണ്ടി ഹൗസിംഗ് സെക്ടര്‍ അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നൗറ മൊഹമ്മദ് അല്‍ റെമൈത്തിയും, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് വേണ്ടി ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ സലിം മുസ്ലിം അബുവും കരാറില്‍ ഒപ്പുവെച്ചു.
പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും പദ്ധതി നിര്‍വ്വഹണത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഇരു വിഭാഗത്തിന്റെയും പരിചയസമ്പത്ത് പ്രയോജനപ്പെടുത്താനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. വാണിജ്യ പദ്ധതികളുടെ വികസനം, നിര്‍വ്വഹണം, പ്രവര്‍ത്തനം എന്നിവ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനായി വിജയകരമായ മാതൃകകളും അറിവുകളും ഇരു സ്ഥാപനങ്ങളും പരസ്പരം പങ്കുവെക്കും.
എം.ബി.ആര്.എച്ച്.ഇ പദ്ധതികള്‍ക്ക് കീഴിലുള്ള ഭാവി നിക്ഷേപ സാധ്യതകള്‍ സംയുക്തമായി പരിശോധിച്ച് വിലയിരുത്തും. ഇത് ദുബൈയുടെ ഭവന മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുകയും യു.എ.ഇ പൗരന്മാര്ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും.