ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്: പ്രതിദിനം 58 ലക്ഷം ബാരല്‍ ശേഷി വീണ്ടെടുത്തു: സൗദി ഊര്‍ജ്ജ മന്ത്രി

റിയാദ്: സൗദി അറേബ്യയിലെ നജ്റാന്, ജിസാന്‍ വിമാനത്താവളങ്ങള്‍ക്ക് നേരെ തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ആക്രമണങ്ങളില്‍ മൂന്ന് പേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും വിമാനത്താവളങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലാണ് വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് നടന്ന രണ്ട് ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഔദ്യോഗികമായി പുറത്തുവിട്ടത്. സംഭവത്തില്‍ പരിക്കേറ്റ മൂന്ന് പേരുടെയും നില ഗുരുതരമല്ലെന്നും വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി. പ്രദേശം കേന്ദ്രീകരിച്ച് കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
സൗദിക്ക് നേരെ യമനിലെ ഹൂതികള്‍ ആക്രമണം രൂക്ഷമാക്കിയതിന് പിന്നാലെ മക്ക കരാര്‍ പ്രകാരം പാക്കിസ്ഥാനും തുര്‍ക്കിയും കൂടുതല്‍ സൈനിക സഹായം നല്കാന് തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.