20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. സൗദിയ ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍ കല്ത്താമിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടതെന്ന് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ സ്ഥിരീകരിച്ചു.
ആക്രമണ സമയത്ത് റിയാദ് വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സൗദിയയുടെ ഒരു വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതായും എയര്‍ലൈന്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. സംഭവത്തെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
വ്യാഴാഴ്ച കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന രണ്ട് ആക്രമണങ്ങളില്‍ മൂന്ന് സൗദി പൗരന്മാര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സ്ഥിരീകരിച്ചു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ക്ക് നേരെയും രണ്ടാമത്തെ ആക്രമണം സൗദിയ വിമാനത്തിന് നേരെയുമാണ് ഉണ്ടായത്. പരിക്കേറ്റവരില്‍ സൗദി പൗരന്മാരും വിവിധ രാജ്യക്കാരായ പ്രവാസികളും ഉള്‍പ്പെടുന്നുണ്ട്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ വിമാനത്താവളത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
ആക്രമണത്തെ തുടര്‍ന്ന് തടസ്സപ്പെട്ട റിയാദ് വിമാനത്താവളത്തിലെ സര്‍വീസുകള്‍ വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെ സാധാരണ നിലയിലായതായി സൗദി അറിയിച്ചു. അതേസമയം, മുന്‍കരുതലിന്റെ ഭാഗമായി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി യു.എ.ഇയില്‍ നിന്നുള്ള വിവിധ വിമാനക്കമ്പനികള്‍ റിയാദിലേക്കുള്ള ചില സര്‍വീസുകള്‍ റദ്ദാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.