20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

റിയാദ്: സൗദി അറേബ്യയില്‍ സൈനിക വിന്യാസം നടത്തി പാക്കിസ്ഥാന്. ഹൂതി ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മക്ക കരാറിന്റെ അടിസ്ഥാനത്തിലാണ് സൈനിക വിന്യാസം നടത്തിയത്.
ഗണ്യമായ തോതില്‍ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഇത് പൂര്‍ണമായും പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്നും പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയ വക്താവ് സജ്ജാദ് ഹൈദര്‍ ഖാന് പറഞ്ഞു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി ആവശ്യമായ പാക്കിസ്ഥാന് സൈനികരെയും പ്രതിരോധ ഉപകരണങ്ങളെയും ഇതിനകം തന്ത്രപ്രധാനമായി വിന്യസിച്ചിട്ടുണ്ട്,’ ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തുന്നതിനായി പാക്കിസ്ഥാന് സൈന്യം സൗദി അതിര്‍ത്തി കടക്കില്ലെന്നും, അതേസമയം സൗദി അറേബ്യയുടെ ഭൂപ്രദേശവും പരമാധികാരവും സംരക്ഷിക്കുക മാത്രമാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും സജ്ജാദ് ഹൈദര്‍ ഖാന് കൂട്ടിച്ചേര്‍ത്തു.
സൗദിക്കെതിരെ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ വന്‍ സൈനിക നീക്കം. ഇന്നലെ സൗദിയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ സൗദിയ എയര്‍ലൈന്റെ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു.