20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണത്തിന് ‘പാറ്റകള്‍’ വീണ്ടും തെരുവിലിറങ്ങുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ 10ന് രാജ്യമാകെ ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരെ ഭയന്ന ഭരണകൂടം സുരക്ഷയുടെ പേര് പറഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഡല്‍ഹി അടച്ചുപൂട്ടിയിരിക്കുകയാണ്. പ്രതിഷേധത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ബാരിക്കേഡുകള്‍ സ്ഥാപിച്ചും പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും പ്രതിഷേധക്കാരെ തടയാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടില്ല. പരിപാടി നിയമവിരുദ്ധമാണെന്നും സമര പരിപാടി നിരോധിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും സുപ്രീം കോടതി ആവശ്യം നിരസിച്ചു. വിദ്യാര്‍ഥി സംഘടനകളും പ്രതിപക്ഷ നേതാക്കളും സിവില്‍ സൊസൈറ്റി പ്രതിനിധികളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാദത്തിന്റെ കേന്ദ്രം ഗ്യാനേഷ് കുമാര്‍
ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ടാണ് പുതിയ വിവാദത്തിന് ആധാരം. വോട്ടര്‍ രജിസ്ട്രേഷന്, പേരുകള്‍ നീക്കം ചെയ്യല്‍, പുനഃസ്ഥാപിക്കല്‍, വോട്ടര്‍പട്ടികയിലെ വിവരങ്ങളുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും പത്ത് മാസത്തിനിടെ കുറഞ്ഞത് 14 ഔദ്യോഗിക എതിര്‍പ്പുകള്‍ ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.
ഒരു ഘട്ടത്തില്‍ ഇരുവരുടെയും രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി കമ്മീഷന് നടപടി സ്വീകരിച്ചതിനെ സന്ധു ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. നടപടി അധികാരപരിധിക്ക് പുറത്തുള്ളതും നിയമവിരുദ്ധവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2025ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തത്. സമിതിയിലുണ്ടായിരുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിയമനത്തെ എതിര്‍ത്തിരുന്നു. മാത്രമല്ല, പിന്നീട് വിവിധ ഘട്ടങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെയും വോട്ടുകള്‍ വെട്ടിമാറ്റുന്നതിനെയും രാഹുല്‍ഗാന്ധി തെളിവ് സഹിതം ചോദ്യം ചെയ്തിരുന്നു.
എസ്ഐആറിനെച്ചൊല്ലി തര്‍ക്കം
രാജ്യവ്യാപകമായി വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ നടപടിയാണ് (എസ്ഐആര്‍) വിവാദത്തിന്റെ മറ്റൊരു കേന്ദ്രം. മരിച്ചവരുടെ പേരുകള്‍, സ്ഥിരമായി വിദേശത്തേക്ക് താമസം മാറിയവരുടെ പേരുകള്‍, ഇരട്ട എന്‍ട്രികള്‍ എന്നിവ നീക്കം ചെയ്യുന്നതിനും അനര്‍ഹമായ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത് തടയുന്നതിനുമാണ് നടപടിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരിക്കുന്നു. അനധികൃത വിദേശ കുടിയേറ്റക്കാരുടെ പേരുകള്‍ ഒഴിവാക്കുന്നതും ലക്ഷ്യങ്ങളിലൊന്നാണെന്നാണ് കമ്മീഷന്റെ നിലപാട്. എന്നാല്‍, അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പോലും പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാജ്യത്തുടനീളം 13 കോടിയിലധികം പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ന്യൂനപക്ഷങ്ങളെയും പിന്നോക്ക ദളിത് വിഭാഗങ്ങളെയുമാണ് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുള്ളത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തിപ്രാപിച്ച സമരം ഇപ്പോള്‍ വിവിധ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കോക്ക്റോച്ച് പാര്‍ട്ടി നേരത്തെ തന്നെ വോട്ട് ചോരി വിഷയം ഉന്നയിച്ചിരുന്നു. യുവാക്കള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചതോടെയാണ് പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
മൂന്ന് പ്രധാന ആവശ്യങ്ങള്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടികളും ആരംഭിക്കണമെന്നാണ് പ്രസ്ഥാനത്തിന്റെ പ്രധാന ആവശ്യം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും എസ്ഐആര്‍ നടപടികള്‍ മരവിപ്പിക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമം പിന്‍വലിക്കണമെന്ന ആവശ്യവും പ്രസ്ഥാനം മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രതിഷേധത്തിന് സിജെപി മാത്രമല്ല നേതൃത്വം നല്‍കുന്നത്. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനയായ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (ഐസ), വിദ്യാര്‍ഥി പ്രവര്‍ത്തകര്‍, മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍, സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരും പ്രക്ഷോഭത്തില്‍ പങ്കുചേരുന്നുണ്ട്. കര്‍ഷകാവകാശ പ്രവര്‍ത്തകനും ഭാരതീയ കിസാന്‍ യൂണിയന് വക്താവുമായ രാകേഷ് ടികായത്തും മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും പൊലീസ് പലതവണ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തലസ്ഥാനത്ത് കനത്ത സുരക്ഷ
പ്രതിഷേധം കണക്കിലെടുത്ത് ന്യൂഡല്‍ഹിയില്‍ ഏകദേശം 43,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന് ശ്രമിക്കുന്നതായി ചില സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും പറയുന്നുണ്ട്. സിജെപി ദേശീയ വക്താവ് ദീപക് ബലിയാനെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കുശേഷം വിട്ടയച്ചു. മുമ്പ് എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളില്‍ കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്, പെല്ലറ്റ് തോക്കുകള്‍ എന്നിവ പൊലീസ് ഉപയോഗിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത, വോട്ടര്‍മാരുടെ അവകാശങ്ങള്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര പ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ശനിയാഴ്ചത്തെ പ്രതിഷേധം നടക്കുന്നത്. പ്രതിഷേധത്തിന്റെ വ്യാപ്തിയും പൊലീസിന്റെ പ്രതികരണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തുടര്‍നടപടികളും നിര്‍ണായകമാകും.
സമരത്തെ ഭയന്ന് ഇന്നലെ രാത്രി ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവുകള്‍ വിചിത്രമാണ്. മെട്രോ സര്‍വീസ് നിര്‍ത്തുമെന്ന് മാത്രമല്ല, ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസ് വരെ നിര്‍ത്തലാക്കുന്നുണ്ട്. റെയില്‍വേ, പുലര്‍ച്ചെ 4 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ന്യൂ ഡല്‍ഹി, നിസാമുദ്ദീന്‍ സ്റ്റേഷനുകളിലേക്ക് വരുന്ന എല്ലാ മെയില്‍/എക്സ്പ്രസ് ട്രെയിനുകളും സോഴ്സില്‍ വെച്ച് തന്നെ ക്യാന്‍സല്‍ ചെയ്തു. മെട്രോ, വെള്ളിയാഴ്ച രാത്രി 9 മണി മുതല്‍ ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകള്‍ അടച്ചിടും. രാജീവ് ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, മണ്ഡി ഹൗസ്, സുപ്രീം കോടതി ഉള്‍പ്പെടെ. കൂടാതെ ഡല്‍ഹിയിലെ സുരക്ഷക്കെന്ന പേരില്‍ 11,000 സിആര്‍പിഎഫ് ഭടന്മാരെ രംഗത്തിറക്കിയിട്ടുണ്ട്. അതും മതിയാവാതെ 20,000 പോലീസിനെയും ഇറക്കിയിട്ടുണ്ട്. ഹോട്ടല്‍ ബുക്കിംഗുകള്‍ റദ്ദാക്കി, മദ്യഷാപ്പുകള്‍ അടപ്പിച്ചു. കാരണം പറയുന്നത് ഡല്‍ഹിയിലെ ഗതാഗതക്കുരുക്കെന്നാണ്. സത്യത്തില്‍ ഡല്‍ഹിയില്‍ ഒരു എമര്‍ജന്‍സി സമാനമായ അന്തരീക്ഷമെന്നാണ് റിപ്പോര്‍ട്ട്.
സുപ്രീം കോടതിയുടെ ഇടപെടല്‍
കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഒക്ടോബര്‍ 10ന് നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വ്യാപക ഗതാഗത നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി ഇടപെട്ടു. സുരക്ഷയുടെ പേരില്‍ നഗരത്തിലെ പൊതുഗതാഗത സംവിധാനം സ്തംഭിപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കി. പ്രതിഷേധം നിയന്ത്രിക്കുന്നതിന്റെ പേരില്‍ ഒരു നഗരത്തെ മുഴുവന്‍ അടച്ചിടാനാകില്ലെന്നും മെട്രോ, ട്രെയിന്‍ സര്‍വീസുകള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സാധാരണ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഡല്‍ഹിയിലെ 57 മെട്രോ സ്റ്റേഷനുകള്‍ അടച്ചിടാനും ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കാനുമുള്ള നിര്‍ദേശങ്ങളെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. ബാര്‍ ആന്‍ഡ് ബെഞ്ച് ആണ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും. 1. മെട്രോ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തരുത്, മെട്രോ ട്രെയിനുകളുടെ സഞ്ചാരം പൂര്‍ണമായി നിരോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ‘മെട്രോ ട്രെയിനുകളുടെ സഞ്ചാരത്തിന് സമ്പൂര്‍ണ നിരോധനം ഉണ്ടാകരുത്’ എന്ന് ഉത്തരവില്‍ കോടതി പറഞ്ഞു. 2. നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം. മെട്രോയും മറ്റ് റെയില്‍വേ സര്‍വീസുകളും ആവശ്യമായ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. 3. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍, ജീവനക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങി സമീപ പ്രദേശങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് പൊതുഗതാഗതത്തെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ കോടതി ചൂണ്ടിക്കാട്ടി. ‘ജാഗ്രത പാലിക്കുക. പരമാവധി ജാഗ്രത പാലിക്കുന്നതില്‍ തെറ്റില്ല. ക്രമസമാധാനം നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ ആ ഉത്തരവാദിത്തം സര്‍ക്കാര്‍ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല,’ കോടതി നിരീക്ഷിച്ചു. 4. സുരക്ഷാ നടപടികള്‍ ആനുപാതികമായിരിക്കണം. ക്രമക്കേടുകള്‍ക്കും അക്രമാസക്തമായ നീക്കങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താം. എന്നാല്‍ അതിന്റെ പേരില്‍ സാധാരണ പൗരന്മാര്ക്ക് യാത്രാസൗകര്യങ്ങള്‍ നിഷേധിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. 5. നിയന്ത്രണങ്ങള്‍ ആവശ്യത്തിന് മാത്രം മതിയെന്ന് കോടതി. ഓരോ പൗരന്റെയും കാര്യത്തില്‍ കോടതി പിന്തുടരുന്ന പ്രധാന തത്ത്വമാണ് ആനുപാതികതയെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ‘ചില കാര്യങ്ങള്‍ തടയേണ്ടതുണ്ട്. അതിനായി ആവശ്യമായ പരിധിയില്‍ മാത്രം നടപടികള്‍ സ്വീകരിക്കുക. എന്നാല്‍ അതിന്റെ പേരില്‍ ഒരു ഈച്ചയെ കൊല്ലാന്‍ ചുറ്റിക ഉപയോഗിക്കരുത്. ഈ തത്ത്വം മനസ്സില്‍ സൂക്ഷിക്കണം,’ അദ്ദേഹം വ്യക്തമാക്കി. 6. ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കുന്നതും ചോദ്യം ചെയ്തു.