20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

ദുബൈ: യുഎഇയില്‍ ഇലക്ട്രോണിക് ഇന്‍വോയ്സിങ് സേവനദാതാക്കള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി ധനമന്ത്രാലയം. പുതിയ ചട്ടപ്രകാരം, പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് മുമ്പ് സേവനദാതാക്കള്‍ നിര്‍ബന്ധമായും സാങ്കേതിക പരിശോധനകളും അംഗീകാര നടപടികളും പൂര്‍ത്തിയാക്കണം. നേരത്തെയുണ്ടായിരുന്ന പ്രാഥമിക അംഗീകാര സംവിധാനം ഇതോടെ ഒഴിവാക്കി. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ചട്ടങ്ങള്‍ സംബന്ധിച്ച് ഒക്ടോബര്‍ ഒമ്പതിനാണ് മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. 2025ലെ മന്ത്രിതല തീരുമാനം നമ്പര്‍ 64നും അതില്‍ വരുത്തിയ ഭേദഗതികള്‍ക്കും പകരമായാണ് 2026ലെ മന്ത്രിതല തീരുമാനം നമ്പര്‍ 168 നടപ്പാക്കുന്നത്. ഇതില്‍ 2026ലെ തീരുമാനം നമ്പര്‍ 56ഉം ഉള്‍പ്പെടുന്നു. രാജ്യത്തെ ഇ-ഇന്‍വോയ്സിങ് സംവിധാനത്തിന്റെ വികസനപരീക്ഷണ ഘട്ടം അവസാനിച്ച് പൂര്‍ണ പ്രവര്‍ത്തന സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.
അംഗീകാരത്തിന് മുമ്പ് പരിശോധന നിര്‍ബന്ധം
പുതിയ ചട്ടപ്രകാരം, ഇ-ഇന്‍വോയ്സിങ് സേവനദാതാക്കള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നതിന് മുമ്പ് ആവശ്യമായ അംഗീകാര വിലയിരുത്തലുകളും സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കണം. സേവനദാതാക്കളുടെ സാങ്കേതിക ശേഷി, പ്രവര്‍ത്തന സജ്ജത, നിയമപരമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇ-ഇന്‍വോയ്സിങ് അടിസ്ഥാനസൗകര്യങ്ങളും വിവിധ സംവിധാനങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തന ക്രമീകരണങ്ങളും വികസിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് സേവനദാതാക്കളെ സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നതിനായിരുന്നു മുന്‍പ് പ്രാഥമിക അംഗീകാര രീതി ഉപയോഗിച്ചിരുന്നത്. പുതിയ ചട്ടങ്ങള്‍ പ്രകാരം അംഗീകാരം പുതുക്കുന്നതിനും സേവനദാതാക്കളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി വിലയിരുത്തുന്നതിനും അംഗീകാരം റദ്ദാക്കുന്നതിനും പ്രത്യേക നടപടിക്രമങ്ങളുണ്ടാകും. അംഗീകാരം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ സേവനദാതാക്കള്‍ക്ക് പരാതി ഉന്നയിക്കാനുള്ള ഔദ്യോഗിക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള സേവനദാതാക്കള്‍ക്ക് 30 ദിവസം
ഒക്ടോബര്‍ ഒന്നിന് മുമ്പ് പഴയ ചട്ടപ്രകാരം പ്രാഥമിക അംഗീകാരം ലഭിച്ച സേവനദാതാക്കള്‍ക്ക് പുതിയ നിബന്ധനകള്‍ പാലിക്കുന്നതിന് 30 ദിവസം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനായി പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ധനമന്ത്രാലയം പ്രത്യേകമായി നിര്‍ദേശിക്കുന്ന സാഹചര്യങ്ങളില്‍ മാത്രമേ വീണ്ടും അപേക്ഷിക്കേണ്ടിവരൂ. നിശ്ചിത സമയപരിധിക്കുള്ളില്‍ അംഗീകാര നടപടികള്‍ പൂര്‍ത്തിയാക്കാത്ത സേവനദാതാക്കള്‍ക്ക് ലഭിച്ച പ്രാഥമിക അംഗീകാരം നഷ്ടമാകും.
മൂന്നാംകക്ഷി സാങ്കേതികവിദ്യ ഉപയോഗിക്കാം
മൂന്നാംകക്ഷി Peppol സേവനദാതാക്കളുടെ ഉല്പന്നങ്ങള് ഉപയോഗിക്കാനും ഇ-ഇന്‍വോയ്സിങ് സേവനങ്ങളുടെ വികസനം, പ്രവര്‍ത്തനം, നടത്തിപ്പ് എന്നിവ പുറത്തുള്ള സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനും നേരത്തേ അനുവദിച്ചിരുന്ന വ്യവസ്ഥകള്‍ പുതിയ ചട്ടങ്ങളിലും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, മറ്റൊരു സ്ഥാപനത്തിന്റെ സാങ്കേതികവിദ്യയോ സേവനങ്ങളോ ഉപയോഗിക്കുന്നുണ്ടെങ്കിലും നിയമാനുസൃതമായ പ്രവര്‍ത്തനവും സേവനവിതരണവും ഉറപ്പാക്കേണ്ട പൂര്‍ണ ഉത്തരവാദിത്തം അംഗീകൃത സേവനദാതാവിനായിരിക്കും. രാജ്യത്തിന്റെ നികുതി നിയന്ത്രണ സംവിധാനം ആധുനികവത്കരിക്കുക, നികുതി പാലന നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, ബിസിനസ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ വിശ്വാസ്യതയും സുസ്ഥിരതയും ഉറപ്പാക്കുക എന്നിവയാണ് പുതിയ ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു.