പറ്റുമെങ്കില്‍ തടയൂ: ഡല്‍ഹിയില്‍ പ്രതിഷേധക്കടല്‍ തീര്‍ത്ത് പ്രതിപക്ഷം: ജനപ്രളയത്തില്‍ മുങ്ങി തെരുവുകള്‍

റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിവിധ ആശുപത്രികളില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഒരു ഇന്ത്യന്‍ പൗരന് ഇന്നലെ മരിച്ചിരുന്നു. ഐസിയുവില്‍ കഴിയുന്ന മൂന്ന് പേരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമായി തുടരുന്നുണ്ട്. ഇതു കൂടാതെ രണ്ട് പേരെ സാധാരണ വാര്‍ഡുകളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റുളളവര്‍ ആശുപത്രി വിട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അന്വേഷണങ്ങള്ക്കുമായുള്ള നമ്പറുകള്‍ സൗദിയിലെ ഇന്ത്യന്‍ എംബസി പങ്കുവെച്ചു. നമ്പറുകള്‍: +966-11-488469, +966-536216082 (വാട്സ്ആപ്പ് മാത്രം). പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 24/7 ടോള്‍-ഫ്രീ ഹെല്പ്പ്ലൈന് 8002471234 (സൗദിയില്‍ മാത്രം).
നിലവിലെ സാഹചര്യത്തിലെ സൗദിയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും വീടിനുള്ളില്‍ തന്നെ തുടരാനും ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. സൗദി അധികൃതര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും ഓര്‍മിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും വീഡിയോകളോ വാര്‍ത്തകളോ പ്രചരിപ്പിക്കരുതെന്നും കര്‍ശനമായി നിര്‍ദേശിച്ചു.