പിണറായി മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തു; റിയാസ് വിദേശത്തേക്ക് പണം കടത്തി: എഫ്ഐആര്‍

ന്യൂഡല്‍ഹി: സമീപകാലത്ത് ഡല്‍ഹി കണ്ട ഏറ്റവും വലിയ പ്രതിഷേധമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ ചലോ ദില്ലി മാര്‍ച്ച്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് ജനപ്രളയത്തില്‍ മുങ്ങിയത്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തപ്രകടനമായി മാര്‍ച്ച് മാറി.
രണ്ട് മണിയോടെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നിന്ന് ബസില്‍ കയറിയ ഇന്ത്യ സഖ്യ നേതാക്കള്‍ ബാരക്കമ്പ ജംഗ്ഷനടുത്ത് ബസില്‍ നിന്നിറങ്ങി സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേഹ ബോറയുമടക്കമുള്ളവരാണ് മുന്‍ നിരയില്‍ പ്രതിഷേധം നയിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ബസിലും രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തുറന്ന വാഹനത്തിലുമാണ്.
പോലീസ് എവിടെ തടയുമോ അവിടെ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. നേതാക്കള്‍ക്കൊപ്പം പതിനായിരത്തിലധികം പ്രവര്‍ത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തി. ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് ഇന്ത്യ സഖ്യത്തിന്റെ പദ്ധതി. രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ -ജാതി- മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവില്‍ അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങള്‍ക്ക് നേരെ പോലീസിന്റെയും ബിജെപി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആയിരങ്ങളെ അണിനിരത്തി കൂറ്റന്‍ റാലി ആരംഭിച്ചത്.
ഇതുവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചതെങ്കില്‍ ഈ പ്രതിഷേധത്തോടെ അത് നടക്കില്ലെന്ന് ബോധ്യപ്പെടുത്താനായി. ഗ്യാനേഷ് കുമാര്‍ രാജിവെക്കുകയല്ലാതെ മറ്റൊരു സാധ്യതയും ഇല്ലെന്ന പ്രഖ്യാപനമായി ഇന്നത്തെ പ്രതിഷേധം. സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തിയതോടെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമര മുറകള്‍ക്കാണ് പ്രതിപക്ഷം തുടക്കം കുറിച്ചിരിക്കുന്നത്.