അവധി കഴിഞ്ഞ് നാട്ടില് നിന്ന് സൗദിയിലെത്തി: മലയാളി നഴ്സ് ജിദ്ദയില് പോലീസ് പിടിയില്

ന്യൂഡല്ഹി: ജന്തര് മന്ദറില് സമാധാനപരമായി പ്രതിഷേധിക്കുന്നത് ക്രിമിനല് കുറ്റമല്ലെന്നും യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. ജന്തര് മന്ദറില് കയറി പ്രതിഷേധിച്ചതിനെത്തുടര്ന്ന് അറസ്റ്റിലായ സിജെപി പ്രവര്ത്തകര്ക്ക് പിന്തുണയുമായാണ് രാഹുല് ഇക്കാര്യം പറഞ്ഞത്.
ജന്തര്മന്ദര് ഇന്ത്യയിലെ ജനങ്ങളുടെ സ്വന്തമാണെന്നും അത് തിരിച്ചുപിടിക്കുമെന്നും സമൂഹ മാധ്യമത്തില് പങ്കുവെച്ച കുറിപ്പില് അദ്ദേഹം പറഞ്ഞു. വിദ്യാര്ത്ഥികള്, യുവാക്കള്, മാധ്യമപ്രവര്ത്തകര്, ഇന്ത്യ മുന്നണി; ബാനറുകള് പലതെങ്കിലും ലക്ഷ്യം ഒന്നുതന്നെ. എല്ലാ സമരങ്ങളും ഒന്നാണ്. പൗരന്മാര് അവരുടെ ഭരണഘടനാപരമായ അവകാശങ്ങള് നേടിയെടുക്കാനായുള്ള പോരാട്ടത്തിലാണ്-രാഹുല് കുറിച്ചു.
സിജെപി പ്രവര്ത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയാണ് ഡല്ഹി പോലീസ് അറസ്റ്റ് ചെയ്തത്. ജന്തര്മന്തര് പ്രതിഷേധ വേദിയായി പ്രഖ്യാപിച്ചിരുന്ന ഉത്തരവ് റദ്ദാക്കിയതിന് പിന്നാലെ, ഇവിടെ പ്രവേശിക്കാന് ശ്രമിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില് ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് തിഹാര് ജയിലിലേക്ക് അയച്ചു.
സര്ക്കാര് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണെന്നും ജന്തര്മന്ദര് ഏതെങ്കിലും ഒരിടമല്ലെന്നും മറിച്ച് അത് പ്രതിരോധത്തിന്റെ പ്രതീകമാണെന്നും സിജെപി സ്ഥാപകന് അഭിജീത് ദിപ്കെ പ്രതികരിച്ചു. രാഹുല് ഗാന്ധിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.