രാമന്തളി മുസ്ലിം യൂത്ത് സെന്റര്‍ ഭാരവാഹികള്‍

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുന്‍ ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെ ബിസിസിഐ നിയമിച്ചു. അജിത് അഗാര്‍ക്കര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ഓജയെ പുതിയ ചെയര്‍മാനായി ബോര്‍ഡ് പ്രഖ്യാപിച്ചത്. കൂടാതെ, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രമേശ് പൊവാറിനെ സെലക്ഷന് കമ്മിറ്റി അംഗമായും ഉള്‍പ്പെടുത്തി.
അശോക് മല്‍ഹോത്ര, ജതിന് പരഞ്ജ്പെ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടെ അഭിമുഖങ്ങള്‍ക്കും ശുപാര്‍ശകള്‍ക്കും ശേഷമാണ് രമേശ് പൊവാറിനെ പാനലിലേക്ക് തിരഞ്ഞെടുത്തത്. മുതിര്‍ന്ന ടെസ്റ്റ് ക്രിക്കറ്റ് താരം എന്ന മുന്‍ഗണന കണക്കിലെടുത്താണ് പ്രഗ്യാന്‍ ഓജയെ സെലക്ഷന് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചത്. പുതിയ അഞ്ചംഗ സെലക്ഷന് കമ്മിറ്റി: പഗ്യാന്‍ ഓജ (ചെയര്മാന്), ശിവ് സുന്ദര്‍ ദാസ്, ആര്.പി. സിംഗ്, അജയ് രാത്ര, രമേശ് പൊവാര്‍.
ഇന്ത്യയ്ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും 6 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുള്ള പ്രഗ്യാന്‍ ഓജ, ടെസ്റ്റില്‍ 113 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2 ടെസ്റ്റുകളിലും 31 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള രമേശ് പൊവാര്‍, പിന്നീട് പരിശീലക രംഗത്തും തിളങ്ങി. ഇന്ത്യന്‍ വനിതാ ടീമിന്റെ ഹെഡ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഏഷ്യന്‍ കപ്പ് കിരീടവും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ടീമിന് നേടിക്കൊടുത്തു. മുംബൈ, ഗുജറാത്ത് ടീമുകളുടെ കോച്ചായും ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ ബോളിംഗ് കോച്ചായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.