ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് യുഎഇയില്‍ ഔദ്യോഗിക സ്വീകരണം

ഷാര്‍ജ: ആകര്‍ഷകമായ ഓഫറുകളും തകര്‍പ്പന്‍ സമ്മാനങ്ങളുമൊരുക്കി നെസ്റ്റോ മിയ മാളില്‍ നാലാം വാര്‍ഷികാഘോഷം. നെസ്റ്റോയുടെ നൂറാമത്തേതും ഏറ്റവും വലുതുമായ ഹൈപ്പര്‍മാര്‍ക്കറ്റാണ് ഷാര്‍ജ മിയ മാളില്‍ പ്രവര്‍ത്തിക്കുന്നത്. 2022 സെപ്റ്റംബര്‍ 28നാണ് ഏഴ് നിലകളിലായി 500ലധികം കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളോടെ മിയ മാള്‍ പ്രവര്‍ത്തനം ആരംഭിച്ച മാള്‍ അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍, കുട്ടികളുടെ വിനോദ മേഖലകള്‍, വൈവിധ്യമാര്‍ന്ന ഫുഡ് കോര്‍ട്ട്, റെസ്റ്ററന്റുകള്‍ എന്നിവയോടെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മിയ മാള്‍ ചുരുങ്ങിയ കാലംകൊണ്ട് വളര്‍ന്നു. ഷോപ്പിങ്ങിന പുറമെ ആഘോഷാവസരങ്ങളൊരുക്കിയും അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിച്ചും മിയ മാള്‍ കുടുംബങ്ങളുടെ ഇഷ്ടവേദിയായി മാറുകമായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന മൂന്നാം വാര്‍ഷികാഘോഷ വേളയില്‍ മൂന്ന് ദിവസത്തിനകം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്നുലക്ഷത്തിലധികം ഉപഭോക്താക്കളാണ് മിയ മാള്‍ സന്ദര്‍ശിച്ചത്. ഉപഭോക്താക്കള്‍ നല്കിയ പിന്തുണക്ക് നന്ദി സൂചകമായാണ് ഈ വര്‍ഷം ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ ഒന്നുവരെ 11 ദിവസം നീളുന്ന വിപുലമായ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘യു.എ.ഇയിലെ ഏറ്റവും വലിയ ഡീല്‍സ് ആഘോഷം’ എന്ന ടാഗ്ലൈനോടെയുള്ള ‘ലൈറ്റ്നിങ് സ്ട്രൈക്ക് ഡീല്‍സ്’ ഓഫറുകളാണ് ഈ ആഘോഷങ്ങളുടെ പ്രധാന ആകര്‍ഷണം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ഷോപ്പിങ് നടത്തുന്നതിനായി മാളിനടുത്ത് പുതിയ പാര്‍ക്കിങ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഇനാം’ ലോയല്‍റ്റി അംഗങ്ങള്‍ക്കായി പ്രത്യേക സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 26 മുതല്‍ 28 വരെ 100 ദിര്‍ഹത്തിന് ഷോപ്പിങ് നടത്തുന്ന ഇനാം അംഗങ്ങള്‍ക്ക് ഗോള്‍ഡ് കോയിനുകള്‍, മൊബൈല്‍ ഫോണുകള്‍, വാഷിങ് മെഷീനുകള്‍, കുക് വെയര്‍ സെറ്റുകള്‍ എന്നിവ നേടാനുള്ള റാഫിള്‍ ഡ്രോയില്‍ പങ്കെടുക്കാം. തീര്‍ത്തും സുതാര്യമായ രീതിയില്‍, പൂര്‍ണമായും ഡിജിറ്റല്‍ സോഫ്റ്റ്വെയര് വഴിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. കൂടാതെ, മിയ മാളില്‍നിന്ന് ഏറ്റവും കൂടുതല്‍ ഇനാം പോയിന്റുകള്‍ റിഡീം ചെയ്ത ആദ്യത്തെ 10 വിശ്വസ്തരായ ഉപഭോക്താക്കളെ ചടങ്ങില്‍ ആദരിക്കുകയും പ്രത്യേക സമ്മാനങ്ങളും ഉപഹാരങ്ങളും നല്കി അനുമോദിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്കായി നാലാം വാര്‍ഷികം കൂടുതല്‍ മികവോടെ ആഘോഷിക്കുമെന്ന് നെസ്റ്റോ മിയ മാള്‍ അധികൃതര്‍ വ്യക്തമാക്കി. നെസ്റ്റോ പബ്ലിക് റിലേഷന്‍സ് ഹെഡ് മുദഫര്‍ മുഹമ്മദ് അല്‍സറൂനി, എക്സിക്യൂട്ടീവ് സെക്രട്ടറി ആമിന തഹ്സീന്, ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുറസാഖ് ചെന്നൂഫ്, മിയമാള് ജനറല്‍ മാനേജര്‍ ഷമീര്‍ഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.