ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് യുഎഇയില്‍ ഔദ്യോഗിക സ്വീകരണം

അബുദാബി: കാസര്‍കോട് കാഞ്ഞങ്ങാട് പെരിയ നവോദയ നഗര്‍ സ്വദേശി അബ്ദു റഹീം ബദവി (38) അബുദാബിയില്‍ മരണപ്പെട്ടു. അബുദാബിയിലെ ഡെസേര്‍ട്ട് ഹെയര്‍ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. നാലുമാസം മുമ്പാണ് അദ്ദേഹം ജോലി ആവശ്യാര്‍ഥം അബുദാബിയിലെത്തിയത്. പ്രവാസജീവിതം ആരംഭിക്കുന്നതിന് മുമ്പ് നാട്ടില്‍ കാസര്‍കോട് ജാമിഅ സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്രസാ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. എസ്.വൈ.എസ് പെരിയ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. അബ്ദുല്‍ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫെബിന. മക്കള്‍: ഫാത്തിമ റസാന, ഖദീജ റഫീന, മറിയം റൂഹാ, മുഹമ്മദ് റൈഹാന്‍. സഹോദരങ്ങള്‍: മുജീബ്, ആരിഫ, റിയാന. ഐസിഎഫ് വെല്‍ഫെയര്‍ വിങ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.



