സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

മനാമ: നോര്‍ക്ക റൂട്ട്സിന്റെ ‘നോര്‍ക്ക കെയര്‍’ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി പുതുക്കുന്നതിന് അനുവദിച്ച സമയപരിധിയെച്ചൊല്ലി പ്രവാസികള്‍ക്കിടയില്‍ ആശങ്ക. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സില്‍ അംഗങ്ങളായവര്‍ക്ക് പോളിസി പുതുക്കാന്‍ അനുവദിച്ചിരിക്കുന്നത് ഒക്ടോബര്‍ 25 മുതല്‍ 31 വരെ ആറ് ദിവസങ്ങള്‍ മാത്രമാണ്. ചുരുങ്ങിയ സമയം കൊണ്ട് തുകയടച്ച് ഇന്‍ഷുറന്‍സ് പുതുക്കുക ബുദ്ധിമുട്ടാണെന്നാണ് പ്രവാസി സംഘടനകളും പൊതുപ്രവര്‍ത്തകരും പറയുന്നത്.
തൊഴില്‍ മേഖലയിലെ പ്രതിസന്ധിയും ശമ്പളം വൈകുന്നതും കാരണം നിത്യച്ചെലവുകള്‍ക്ക് പോലും പ്രവാസികള്‍ കഷ്ടപ്പെടുകയാണ്. അതിനാല്‍ പോളിസി പുതുക്കാനുള്ള സമയപരിധി ഉയര്‍ത്തണമെന്നാണ് പ്രവാസികളുടെ പ്രധാന ആവശ്യം. നോര്‍ക്ക കെയര്‍, നോര്‍ക്ക കെയര്‍ പ്ലസ് തുടങ്ങി വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രാബല്യത്തിലുണ്ടെങ്കിലും ഇവയിലെല്ലാമുള്ള സമയപരിധി സാരമായി ബാധിക്കുന്നുണ്ടെന്ന് പ്രവാസികള്‍ പറഞ്ഞു.
മറ്റ് സ്വകാര്യ-സര്‍ക്കാര്‍ ഇന്ഷുറന്സുകളിലേതുപോലെ സാധുവായ നോര്‍ക്ക ഐഡി കാര്‍ഡുള്ള ഏതൊരു പ്രവാസിക്കും വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ചേരാവുന്ന രീതിയില്‍ സംവിധാനം മാറ്റണം. ചേരുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് പ്രാബല്യത്തിലാകുന്ന രീതി നടപ്പിലാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കൂടാതെ, ഇന്‍ഷുറന്‍സ് ക്ലൈം ചെയ്യുന്ന സമയത്തെ തടസ്സങ്ങള്‍ക്കും, ക്ലൈം അനാവശ്യമായി റദ്ദാക്കപ്പെടുന്ന പ്രശ്നങ്ങളിലും കൃത്യമായ ഇടപെടലുകള്‍ വേണമെന്നും ആവശ്യമുണ്ട്.