എന്‍.എം.സി ഹെല്‍ത്ത് കെയര്‍ തട്ടിപ്പ്: ബി.ആര്. ഷെട്ടിയും പ്രശാന്ത് മംഗത്തും 540 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

റിയാദ്: ഹൂതി ആക്രമണത്തെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്ന ദമാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി പുനരാരംഭിച്ചതായും വ്യോമഗതാഗതം സാധാരണ നിലയിലായതായും സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവിലിയന്‍ ഏവിയേഷന്‍ (ജിഎസിഎ) അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമുണ്ടായ വിമാനത്താവള ആക്രമണത്തില്‍ ഒരു സൗദി പൗരനും ഒരു ഇന്ത്യന്‍ പൗരനുമാണ് കൊല്ലപ്പെട്ടതെന്നും ജിഎസിഎ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഒരു സൗദി പൗരന്, രണ്ട് ഇന്ത്യന്‍ പൗരന്മാര്, രണ്ട് യെമന്‍ പൗരന്മാര്, രണ്ട് ബംഗ്ലാദേശ് പൗരന്മാര്, ഒരു നേപ്പാള്‍ പൗരന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതേ സമയം, യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, സൗദി അറേബ്യയിലെ യു.എസ് എംബസിയിലെ അത്യാവശ്യ വിഭാഗത്തില്‍പ്പെടാത്ത ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും രാജ്യം വിടാന്‍ യുഎസ് നിര്‍ദേശം നല്കി.