സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

റിയാദ്: യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. സഖ്യസേനയുടെ വക്താവ് തുര്‍ക്കി അല്‍ മാലിക്കിയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.
കിഴക്കന്‍ പ്രവിശ്യയിലെ രാസ് തനൂറ റിഫൈനറി ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നാശനഷ്ടം സംഭവിച്ചതായി സൗദി വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്തിനെതിരായ ഹൂതികളുടെ ആക്രമണങ്ങളെ ഇറാന് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സൗദി അറേബ്യ ആരോപിച്ചു. എന്നാല്‍ ഈ ആക്രമണങ്ങളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ടെഹ്റാന് അറിയിച്ചു. ഇറാന് പിന്തുണയുള്ള ഹൂതികളില്‍ നിന്നുള്ള നിരന്തരമായ ആക്രമണങ്ങളാണ് സൗദി അറേബ്യയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.



