സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

മസ്കത്ത്: നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലെ പ്രീമിയം വര്‍ധനവ് പുനഃപരിശോധിക്കണമെന്നും പ്രവാസി ക്ഷേമപദ്ധതികള്‍ കാര്യക്ഷമമാക്കണമെന്നും മസ്കത്ത് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മസ്കത്ത് കെഎംസിസി നിവേദനം നല്കി. പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിച്ച് അര്‍ഹരായവര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനും, മുടങ്ങിക്കിടക്കുന്ന പ്രവാസി ക്ഷേമ പെന്ഷന് വിതരണം പുനരാരംഭിച്ച് കുടിശ്ശിക ഉള്‍പ്പെടെയുള്ള തുക ഉടന്‍ ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നാടിന്റെ വികസനത്തിനും സാമ്പത്തിക ഭദ്രതക്കും വലിയ സംഭാവനകള്‍ നല്കിപ്പോരുന്ന പ്രവാസിസമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മസ്കത്ത് കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് റയീസ് വാര്‍ത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. നോര്‍ക്കയും പ്രവാസിക്ഷേമ വകുപ്പും പ്രവാസി സൗഹൃദമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കരട് രേഖ മന്ത്രിസഭ അധികാരമേറ്റയുടന്‍ മസ്കത്ത് കെഎംസിസി മുഖ്യമന്ത്രിക്ക് സമര്‍പിച്ചിരുന്നു.