എന്‍.എം.സി ഹെല്‍ത്ത് കെയര്‍ തട്ടിപ്പ്: ബി.ആര്. ഷെട്ടിയും പ്രശാന്ത് മംഗത്തും 540 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

റിയാദ്: യെമനിലെ ഹൂതി വിമതര്‍ മക്കയിലേക്ക് വിക്ഷേപിച്ച ഡ്രോണ്‍, സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി തകര്‍ത്തു. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് സഖ്യസേന ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച റിയാദിന് മുകളില്‍ വെച്ച് തകര്‍ത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ് സൗദി പൗരന് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു വീടിനും വാഹനത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്
അതേ സമയം, വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും ലക്ഷ്യമിട്ട് ആക്രമണം നടത്താറില്ലെന്നാണ് ഹൂതികളുടെ നിലപാട്. നേരത്തെയും ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു.



