സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

ദോഹ: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ഖത്തര്‍ പണം നല്‍കിയെന്ന ആരോപണം ഖത്തര്‍ വിദേശകാര്യ മന്ത്രാലയം തള്ളി. ഇസ്രായേലിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ചില രാഷ്ട്രീയക്കാര്‍ ഖത്തറിനെ കരുവാക്കുകയാണെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി.
ഇസ്രായേല്‍ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാന്‍ ഖത്തര്‍ യാതൊരുവിധ ഇടപെടലുകളോ ധനസഹായമോ നടത്തിയിട്ടില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍-അന്‍സാരി വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ ഇസ്രായേല്‍ മുഴുവന്‍ ഖത്തറിന്റെ ഉടമസ്ഥതയിലാണെന്ന് പറയേണ്ടിവരും എന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം രാഷ്ട്രീയ പരാജയങ്ങളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പൊതുശ്രദ്ധ തിരിച്ചുവിടാന്‍ ഇസ്രായേല്‍ രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഖത്തറിനെ ബലിയാടാക്കുകയാണ്. തിരഞ്ഞെടുപ്പ് അജണ്ടകള്‍ക്കോ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കോ വേണ്ടി ഖത്തറിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ അറബ് വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഖത്തര്‍ പണം നല്‍കിയെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇസ്രായേലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ ബ്ലോക്കിന് ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിച്ചില്ല. അതേസമയം, അറബ് പാര്‍ട്ടികള്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു.