സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

മനാമ: ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും പരമാധികാരവും തകര്‍ക്കാനുള്ള ഏതുവിധ ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ജി.സി.സി ഇന്‍ഫര്‍മേഷന്‍ മന്ത്രിമാര്‍. മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും വ്യാജവാര്‍ത്തകളും അധിക്ഷേപകരമായ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാനും മന്ത്രിതല യോഗം തീരുമാനിച്ചു.
ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് അല്‍ നുഐമിയുടെ അധ്യക്ഷതയില്‍ മനാമയില്‍ നടന്ന 29-ാമത് ജി.സി.സി ഇന്‍ഫര്‍മേഷന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. യോഗത്തില്‍ ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവിയും വിവിധ അംഗരാജ്യങ്ങളിലെ വാര്‍ത്താവിനിമയ മന്ത്രിമാരും പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളെയോ അവിടുത്തെ ഭരണാധികാരികളെയോ ജനങ്ങളെയോ അധിക്ഷേപിക്കുന്ന വിധത്തിലുള്ള എല്ലാ നീക്കങ്ങളേയും യോഗം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മാധ്യമങ്ങളിലും ഉണ്ടാകുന്ന നിയമലംഘനങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും രേഖപ്പെടുത്താനും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. ഓരോ അംഗരാജ്യത്തിലെയും ദേശീയ നിയമങ്ങളും ജി.സി.സി അംഗീകൃത ചട്ടങ്ങളും അനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ ധാരണയായി.