സൗദി അറേബ്യയില്‍ ശക്തമായ മഴയും മിന്നല്‍ പ്രളയവും: കുടുങ്ങിക്കിടന്ന വയോധിക ദമ്പതികളെ രക്ഷിച്ച് യുവാക്കള്‍

ദുബൈ: സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെ യുഎഇയിലേക്ക് ക്ഷണിച്ച് ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അബുദാബിയില്‍ ഈ വര്‍ഷം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജലസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം സൗദി കിരീടാവകാശിയെ ക്ഷണിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക ക്ഷണക്കത്ത് റിയാദില്‍ കൈമാറി. സൗദി വിദേശകാര്യ ഉപമന്ത്രി വലീദ് അല്‍ ഖുറൈജിക്ക് യുഎഇ അംബാസഡര്‍ മതര്‍ അല്‍ ദാഹിരിയാണ് കത്ത് കൈമാറിയത്. വെള്ളിയാഴ്ച റിയാദില്‍ നടന്ന കൂടിക്കാഴ്ചയിലായിരുന്നു കൈമാറ്റമെന്ന് യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയും സെനഗലും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന യുഎന്‍ ജലസമ്മേളനം ഡിസംബര്‍ 8 മുതല്‍ 10 വരെ അബുദാബിയിലാണ് നടക്കുന്നത്. ആഗോളതലത്തില്‍ ജലസുരക്ഷ, ജലസംരക്ഷണം, സുസ്ഥിര ജലവിഭവ പരിപാലനം തുടങ്ങിയ വിഷയങ്ങളിലായിരിക്കും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുക. നേരത്തെ, ഇതേ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി സൗദി ഭരണാധികാരി സല്മാന് രാജാവിനും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഔദ്യോഗിക ക്ഷണം അയച്ചിരുന്നു. ഓഗസ്റ്റിലായിരുന്നു ഈ ക്ഷണം.