യുഎഇയില്‍ കാര്‍ റെന്റല്‍ കമ്പനികള്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കണം

ദുബൈ: ഒമാന്‍ കടലിടുക്കില്‍ ചരക്കുകപ്പലിന് തീപിടിച്ചതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും യുഎഇ നാഷനല്‍ ഗാര്‍ഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. കപ്പലിലെ ജീവനക്കാരില്‍നിന്ന് അപകടസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് വിഭാഗം അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തക സംഘം കപ്പല്‍ കണ്ടെത്തി സ്ഥലത്തെത്തി ജീവനക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. അറബ് രാജ്യക്കാരായ 22 ജീവനക്കാര്‍ക്കും രക്ഷപ്പെടുത്തിയ ഉടന്‍ പ്രഥമശുശ്രൂഷ നല്കി. തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സമുദ്ര മേഖലയിലെ അടിയന്തര സാഹചര്യങ്ങളില്‍ വേഗത്തില്‍ ഇടപെടാനുള്ള നാഷനല്‍ ഗാര്‍ഡിന്റെ സന്നദ്ധതയും മനുഷ്യജീവന് സംരക്ഷിക്കുന്നതിനും സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധതയുമാണ് രക്ഷാപ്രവര്‍ത്തനം വ്യക്തമാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.