സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

റിയാദ്: വാഹനത്തില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശി സജീദ് ജമാലുദ്ദീന്‍ (42) ആണ് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
എട്ടുവര്‍ഷത്തോളമായി സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സജീദ്. 2024 ഒക്ടോബറില്‍ റിയാദില്‍ വാഹന പരിശോധനയ്ക്കിടെ വാഹനത്തില്‍ നിരോധിത വസ്തുക്കള്‍ സൂക്ഷിച്ചെന്ന കേസില്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് ഏഴുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.
ശിക്ഷ അനുഭവിച്ച് ഒരു വര്‍ഷത്തോളം പിന്നിട്ടപ്പോഴാണ് ജയിലില്‍വച്ച് രക്തം ഛര്‍ദിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജീദിന് കരള്‍ അര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് റിയാദ് കിങ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സ തുടര്‍ന്നു. ആരോഗ്യനില ഗുരുതരമായതോടെ അവസാന രണ്ടു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഉമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്നതാണ് കുടുംബം. മൃതശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.