കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

കണ്ണൂര്‍: യഥാര്‍ഥ കമ്യൂണിസ്റ്റ് അടിമ മനോഭാവം പുലര്‍ത്തില്ലെന്ന് തളിപ്പറമ്പ് എംഎല്‍എ ടി.കെ. ഗോവിന്ദന്. കണ്ണൂരില്‍ എം.എന്‍. വിജയന് പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന ‘വിജയന് മാഷ് ഓര്‍മ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.വി.രാഘവന് സി.പി.എമ്മില്‍ മുന്നോട്ടുവെച്ച നയരേഖ ശരിയായിരുന്നുവെന്ന അഭിപ്രായമായിരുന്നിട്ടും പാര്‍ട്ടി അച്ചടക്കം പാലിച്ച് അതിനെ തള്ളുകയാണ് താന്‍ ചെയ്തതെന്ന് ടി.കെ.ഗോവിന്ദന് പറഞ്ഞു. ഞങ്ങളൊക്കെ രാഷ്ട്രീയ അടിമകളായി കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. സി.എം.പി. രൂപവത്കരണത്തിനുമുമ്പുള്ള സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് ഞാന്‍. അന്ന് ചടയന്‍ ഗോവിന്ദനും നായനാര്‍ക്കും ഞങ്ങള്‍ക്കുമെല്ലാം എം.വി.ആറാണ് ശരിയെന്ന അഭിപ്രായമായിരുന്നു. എന്നാല്‍ മുകളില്‍നിന്നുള്ള ചിലരുടെ തീരുമാനം പാര്‍ട്ടിയുടെ തിട്ടൂരമായി അടിച്ചേല്പ്പിച്ചപ്പോള് ഞാനൊക്കെ വിധേയനാകുകയായിരുന്നു.
ഏതൊരു കമ്യൂണിസ്റ്റായാലും സ്വതന്ത്രമായി, ധൈര്യപൂര്‍വം അഭിപ്രായം പറയണം. യഥാര്‍ഥ കമ്യൂണിസ്റ്റെന്നാല് എന്തിന്റെയെങ്കിലും പേരില്‍ അടിമ മനോഭാവം പുലര്‍ത്തി വിധേയത്വം കാണിക്കലല്ല. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ ചോദ്യംചെയ്യാന്‍ തയ്യാറായ സീതാറാം യെച്ചൂരിയുടെ ധൈര്യം ഇന്ന് ഏതെങ്കിലും കമ്യൂണിസ്റ്റുകാര്ക്കുണ്ടോ. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്നും ടി.കെ. ഗോവിന്ദന് പറഞ്ഞു.