കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

കൊച്ചി: യുവാക്കള്‍ ചരിത്രം വായിച്ചാല്‍ ആര്.എസ്.എസ് വ്യാജ സംഘടനയാണെന്ന് മനസ്സിലാവുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് എം. ഖാര്‍ഗെ. ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്തിക്കോ ഒരു സമൂഹത്തിനോ വേണ്ടിയല്ല നിലകൊള്ളുന്നതെന്നും ഭരണഘടനയെ തച്ചുടച്ചവര്‍ വീഴുന്ന കാലം വിദൂരമല്ലെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. കൊച്ചി മറൈന്‍ ഡ്രൈവില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന സമാപനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശഭക്തി സര്‍ട്ടിഫിക്കറ്റ് നല്കാന് ആര്.എസ്.എസ് ആരാണ്. കഴിഞ്ഞ 70 വര്‍ഷമായി ആര്.എസ്.എസിനെയും ബി.ജെ.പിയെയും പുറത്തുനിര്‍ത്തിയ കേരളത്തോട് നന്ദി പറയുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി കൊടുത്തവരും അവരില്‍ നിന്നു പെന്ഷന് വാങ്ങിയവരും ഇന്ന് ഇന്ത്യ ഭരിക്കുമ്പോള്‍ എങ്ങനെയാണ് ജനാധിപത്യം വാഴുകയെന്നും അദ്ദേഹം ചോദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി വി.ഡി. സതീശന് മുഖ്യാതിഥിയായി പങ്കെടുത്തു. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ്, ദേശീയ ഉപാധ്യക്ഷന്‍ അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ പങ്കെടുത്തു.