കമാല്‍ വരദൂരിന്റെ പുസ്തകം ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകനുമായ കമാല്‍ വരദൂരിന്റെ അമേരിക്കന്‍ യാത്രാവിവരണ പുസ്തകം, ‘അമേരിക്കന്‍ ബോള്‍പെന്‍’ ഷാര്‍ജ ഇന്റര്‍നാഷണല്‍ പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു. കാല്‍പ്പന്ത് ലോകത്തെ ഇതിഹാസങ്ങളായ ലയണല്‍ മെസി, കൃസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ അവസാന ലോകകപ്പിലെ സുന്ദരകാഴ്ച്ചകളും അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ യാത്രാനുഭവങ്ങളുമാണ് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധികരിച്ച പുസ്തകത്തിലെ പ്രതിപാദ്യവിഷയം. ലോകകപ്പിലെ സ്റ്റേഡിയത്തിനകത്തും പുറത്തുമുള്ള വിശേഷങ്ങളും അനുഭവങ്ങളും ലളിതമായ രീതിയിലാണ് കമാല്‍ ആവിഷ്കരിച്ചിരിക്കുന്നത്.
നാഷണല്‍ കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ഷാര്‍ജാ ഇന്ത്യന്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് നിസാര്‍ തളങ്കരക്ക് ആദ്യകോപ്പി കൈമാറി. മീഡിയാവണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് എം.സി.എ നാസര്‍, മലയാള മനോരമ ദുബൈ ബ്യൂറോ ചീഫ് മിന്റു പി ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദുബൈ കെ.എം.സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായില്‍ ഏറാമല, ഷാര്‍ജാ കെ. എം.സി.സി പ്രസിഡന്റ് ഹാഷിം നുഞ്ഞേരി, ചന്ദ്രിക മുന്‍ പത്രാധിപര്‍ നവാസ് പുനുര്‍, പ്രവാസി സാഹിത്യകാരന് നിഷാദ് വാഫി പയേത്ത്, ലിപി മാനേജിംഗ് ഡയരക്ടര്‍ അക്ബര്‍, ഫുട്ബോള്‍ സംഘാടകന്‍ ഷരീഫ് ചിറക്കല്‍, ഗള്‍ഫ് ചന്ദ്രിക ബ്യൂറോ ചീഫ് എന്‍.എ.എം ജാഫര്‍ എന്നിവര്‍ സംസാരിച്ചു. കമാല്‍ വരദൂര്‍ നന്ദി പ്രകാശിപ്പിച്ചു.