റിയാദ് മെട്രോയ്ക്ക് ലോകത്തിന്റെ അംഗീകാരം: മികച്ച നാല് ഗതാഗത പദ്ധതികളിലൊന്ന്

അങ്കാറ: മിഡില്‍ ഈസ്റ്റില്‍ പല ഭാഗത്തും ശക്തമായ മഴ ലഭിച്ചെങ്കിലും ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. വരാനിരിക്കുന്ന ശക്തമായ എല്‍ നിനോ പ്രതിഭാസം 2027-ല്‍ കൂടുതല്‍ തീവ്രമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണമായേക്കുമെന്നും യു.എന്‍ വ്യക്തമാക്കി. തുര്‍ക്കിയില്‍ നടക്കുന്ന കോപ് 31 കാലാവസ്ഥാ ഉച്ചകോടിയുടെ ഉദ്ഘാടന ദിനത്തില്‍ പുറത്തിറക്കിയ ലോക കാലാവസ്ഥാ സംഘടനയുടെ ‘സ്റ്റേറ്റ് ഓഫ് ദി ക്ലൈമാറ്റ് 2026’ ലാണ് ഇക്കാര്യം പറയുന്നത്. ചിലയിടങ്ങളില്‍ കനത്ത മഴ പെയ്തെങ്കിലും അത് മിഡില്‍ ഈസ്റ്റിലെ ദീര്‍ഘകാല ജലപ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഭൂഗര്‍ഭ ജലസ്രോതസ്സുകളിലും നദികള്‍, തടാകങ്ങള്‍, റിസര്‍വോയറുകള്‍ എന്നിവടങ്ങളിലുമുള്ള ശുദ്ധജലത്തിന്റെ അളവ് സാധാരണ നിലയിലും താഴെയായി തുടരുകയാണ്.
ലോകമെമ്പാടും കരയിലെ ജലസംഭരണം 2014 മുതല്‍ കുറഞ്ഞുവരികയാണെന്ന് ഡബ്ല്യു.എം.ഒ ചൂണ്ടിക്കാണിക്കുന്നു. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളില്‍ 2025-ലും ജലക്ഷാമായിരുന്നു. ആഗോളതലത്തില്‍ പരിശോധിച്ച പ്രദേശങ്ങളില്‍ 42 ശതമാനത്തിലും കഴിഞ്ഞ വര്‍ഷം ശുദ്ധജല സംഭരണം സാധാരണ നിലയിലും താഴെയായിരുന്നു വര്‍ഷങ്ങളായി തുടരുന്ന ജലക്ഷാമത്തിന് കനത്ത മഴ കൊണ്ടുമാത്രം പരിഹാരം കാണാനാകില്ലെന്നാണ് ഈ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നത്. ഭൂമിയിലെ താപ വര്‍ദ്ധനവിനൊപ്പം എല്‍ നിനോ കാരണം കൂടുതല്‍ അപകടകരമായ കാലാവസ്ഥാ വരുമെന്നും മുന്നറിയിപ്പുണ്ട്.