റിയാദ് മെട്രോയ്ക്ക് ലോകത്തിന്റെ അംഗീകാരം: മികച്ച നാല് ഗതാഗത പദ്ധതികളിലൊന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു. സ്വകാര്യ കമ്പനിയായ ജി.എന്‍.എയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് ഏറെ വിവാദമായ സാഹചര്യത്തിലാണ് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ ജിഎന്‍എ കരാറും തല്ക്കാലം ഉണ്ടാകില്ല. വൈദ്യുതി പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണ് എന്നാണ് സര്‍ക്കാരിന്റെ നിഗമനം. തല്ക്കാലം പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്നാണ് ഇവരും മുഖ്യമന്ത്രിയെ അറിയിച്ചത്.
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് അറിയിച്ച് മുന്‍ കെ.എസ്.ഇ.ബി ചെയര്മാന് എം.ജി. രാജമാണിക്യം നല്കിയ കത്തുകളെക്കുറിച്ച് അന്വേഷിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. മനഃപൂര്‍വം വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയതാണോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
കടുത്ത വൈദ്യുതി ക്ഷാമം ഉണ്ടെന്ന, എം.ജി. രാജമാണിക്യത്തിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയത്. ക്ഷാമം പരിഹരിക്കാന്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് വൈദ്യുതി വാങ്ങിയില്ലെങ്കില്‍ ദീര്‍ഘകാല പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും രാജമാണിക്യം വ്യക്തമാക്കിയിരുന്നു. അടിയന്തരമായി തീരുമാനം അറിയിക്കണം എന്നായിരുന്നു നേരത്തെ രാജമാണിക്യം ആവശ്യപ്പെട്ടിരുന്നത്.
അടിയന്തര തീരുമാനമെടുക്കണമെന്ന സമ്മര്‍ദത്തിന് പിന്നിലെന്തെന്നായിരുന്നുവെന്ന് പരിശോധിക്കും. പ്രതിസന്ധിയില്ലെങ്കില്‍ എന്തിന് ഹിമാചല്‍ വൈദ്യുതിക്ക് വേണ്ടി സമ്മര്‍ദം ചെലുത്തിയെന്നും മുഖ്യമന്ത്രി ആരാഞ്ഞതായാണ് വിവരം.